ചൈനീസ് ഉപകരണങ്ങൾ ഇനി വേണ്ട ; ബി എസ് എൻ എൽ ന് കർശന നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എൻഎൽ നു കേന്ദ്രസർക്കാരിന്റെ നിർദേശം 4ജി യുമായി ബന്ധപ്പെട്ട് നടക്കുന്ന എക്യു്പ്മെന്റ് നവീകരണത്തിന് ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ മറ്റ് ടെലകോം കമ്പനികൾ ചൈനീസ് കമ്പനിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ചൈനീസ് ഉത്പങ്ങൾ ഉപയോഗിക്കുന്ന മറ്റ് കമ്പനികളോടും ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആവിശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ചൈനീസ് ആപ്ലികേഷനുകൾ നിരോധിക്കാനുള്ള ഇന്റലിജൻസ് ഏജൻസികളുടെ ശുപാർശ ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി സെ​ക്ര​ട്ട​റി​യേ​റ്റ് പി​ന്തു​ണ​ച്ചു​വെ​ന്നാ​ണ് വി​വ​രം. 52 അധീകം ആപ്പുകൾ നിരോധിക്കാൻ നേരത്തെ ഇന്റലിജന്റ്‌സ് ഏജൻസികൾ നിർദേശം നൽകിയിരുന്നു