ചൈനീസ് നിർമ്മിത ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്താനിലും നിരോധിക്കാനൊരുങ്ങുന്നു: കാരണം ഇതാണ്

ലാഹോർ: പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്ഥാനും. സദാചാര വിരുദ്ധവും അശ്ലീലവുമായ വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനും ഇത്തരമൊരു നടപടിക്ക് മുതിരുന്നത്. നിരോധനം സംബന്ധിച്ചുള്ള കാര്യം പാക് ഭരണകൂടം ടിക് ടോക്കിനെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ടിക് ടോക് രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാൻ ഹൈക്കോടതിയിൽ നിരവധി പരാതികളും ഇതിനോടകം എത്തിയിട്ടുണ്ട്.

ടിക് ടോകിലൂടെയും വീഡിയോയിലൂടെ മറ്റും അശ്ലീല വീഡിയോകളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാക്ക് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കി. നേരത്തെ പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജി ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ബിഗോയ്ക്കും പാക്കിസ്ഥാനിൽ നിരോധനം കൊണ്ടുവന്നിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ സമൂഹത്തിലും യുവാക്കൾക്കിടയിലും വ്യാപകമായി തെറ്റായ വഴിയിലേക്ക് പോകുന്നതിനു വേണ്ടിയുള്ള സാഹചര്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടത്.

  റഷ്യയിൽ ഇന്ത്യൻ സൈനികരുടെ പരേഡ് നേരിട്ടു കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് രാജ്‌നാഥ് സിംഗ്

Latest news
POPPULAR NEWS