ചൈനീസ് പട്ടാളത്തെ നോക്കുകുത്തിയാക്കി ഇന്ത്യൻ സൈന്യം സംഘർഷ സാധ്യത നിലനിൽക്കുന്ന മേഖലയിലെ സുപ്രധാനപെട്ട മലനിരകൾ ഇന്ത്യൻ നിയന്ത്രണത്തിലാക്കി

ചൈനീസ് പട്ടാളത്തെ നോക്കുകുത്തിയാക്കി ഇന്ത്യൻ സൈന്യം സംഘർഷ സാധ്യത നിലനിൽക്കുന്ന മേഖലയിലെ സുപ്രധാനപെട്ട മലനിരകൾ ഇന്ത്യൻ നിയന്ത്രണത്തിലാക്കി. കഴിഞ്ഞ മാസം അവസാനത്തോടെ നടത്തിയ നീക്കമാണ് ഈ മാസം പകുതിയോടെ വിജയത്തിലെത്തിയത്. മഗര്‍ ഹില്‍, ഗുരുങ് ഹില്‍, റെച്ചന്‍ ലാ, റെസങ് ലാ, മൊഖ്പരി, ഫിംഗര്‍ ഫോർലെ പ്രധാന പോയിന്റുകള്‍ എന്നിവയാണ് ഇന്ത്യന്‍ സൈന്യം പിടിച്ചടക്കിയത്.

യുദ്ധസമാനമായ അന്തരീക്ഷം ഉണ്ടാവുകയാണെങ്കിൽ സൈനികർക്ക് നിർണായകമായ മുൻതൂക്കം നൽകുന്ന മലനിരകളാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം സ്വന്തം വരുതിയിലാക്കിയിരിക്കുന്നത്. ചൈനീസ് സൈനികരെ നിരീക്ഷിക്കാൻ പറ്റാവുന്ന ഉയരത്തിലാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.