ചൈന പാക്കിസ്ഥാന് നൽകിയ പഴഞ്ചൻ വിമാനമാണ് ഇന്നലെ 91 പേരുമായി തകർന്നു വീണതെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഇന്നലെ തകർന്നുവീണ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ചൈന ഈസ്റ്റേൺ എയർലൈൻസ് 10 വർഷത്തെ ഉപയോഗത്തിന് ശേഷം പാകിസ്ഥാന് പാട്ടത്തിന് നൽകിയ പഴയ വിമാനം ആയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിമാനം പാകിസ്ഥാന് നൽകുന്നതിനുമുമ്പ് ചൈന ഈസ്റ്റേൺ എയർലൈൻസ് പത്തു വർഷത്തോളം ഉപയോഗിച്ചിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ വിമാനം 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഈസ്റ്റേൺ എയർലൈൻ പാസഞ്ചർ വിമാനമായി ഉപയോഗിച്ചിരുന്നതാണെന്നും അതിന്റെ രേഖകളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിമാനത്തിന്റെ പരിശോധനകൾ അവസാനമായി നടന്നത് 2019 നവംബർ ഒന്നിനാണ്. രേഖകൾ പരിശോധിച്ചപ്പോൾ അതിൽ ഇക്കാര്യം പറയുന്നുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നും പ്രവർത്തനക്ഷമാണെന്ന് ചൂണ്ടിക്കാട്ടുന്ന സർട്ടിഫിക്കറ്റും ചീഫ് എൻജിനീയർ നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇന്നലെ പാകിസ്താനിലെ കറാച്ചി ഇന്റർനാഷണൽ എയർപോർട്ട് സമീപത്ത് വെച്ച് ജനവാസ കേന്ദ്രത്തിലേക്കാണ് വിമാനം അപകടം ഉണ്ടായി തകർന്നുവീണത്. അപകടത്തിൽ അഞ്ച് വീടുകളും തകർന്നിരുന്നു. വിമാനത്തിൽ 91 യാത്രക്കാരും 8 ജീവനക്കാരുമായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

Also Read  പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വീഡിയോയുമായി വോട്ട് തേടി അമേരിക്ക