ജഗതീഷിന് ആദ്യമൊക്കെ മടിയായിരുന്നു എന്നാൽ ഞാനാണ് ഊർജ്ജം നൽകിയത് ; തുറന്ന് പറഞ്ഞ് ഊർവ്വശി

ഒരുകാലത്ത് നായക സങ്കൽപ്പങ്ങളെ തിരുത്തി എഴുതിയ താരമാണ് ജഗതീഷ്. നായകനായി ഒരുപാട് ചിത്രങ്ങളിൽ ജഗതീഷ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജഗതീഷ് നായകനായി അഭിനയിച്ച ചിത്രങ്ങളിൽ ഏറിയ പങ്കും നായികാ വേഷം ചെയ്തിരിക്കുന്നത് ഊർവ്വശിയുമാണ്. നാൽപ്പതോളം ചിത്രങ്ങളിലാണ് ജഗതീഷ് നായകനായി എത്തിയത്. കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ജഗതീഷ് നായകനായി എത്തുമ്പോൾ. മോഹൻലാലും മമ്മുട്ടിയും മലയാള സിനിമയിൽ വലിയ താരങ്ങളായി മാറിയിരുന്നില്ല. ജഗതീഷ് നായകനാകുന്ന ആ കാലഘട്ടത്തിലാണ് ജയറാമും സിദ്ധിക്കും സായിക്കുമാരുമൊക്കെ നായകന്മാരായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പല സ്വഭാവ നടന്മാരും ആ സമയത് നായകന്റെ വേഷം ചെയ്തു.
oorvashi
ജഗതീഷിന്റെ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ മലയാള സിനിമയിലെ പലരും തന്നോട് ഒന്നൂടെ ആലോചിക്കാൻ ആവിശ്യപെട്ടിരുന്നു എന്ന് ഊർവ്വശി പറയുന്നു. മോഹൻലാലിനും മമ്മുട്ടിക്കും സുരേഷ്ഗോപിക്കും ഒപ്പം അഭിനയിച്ച താൻ ജഗതീഷിന്റെ നായികയാവുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നതായും ഊർവ്വശി പറയുന്നു. അന്ന് അത് വലിയ ചർച്ചയായിന്നു. ജഗതീഷിന്റെ നായികയായി അഭിനയിച്ചതുകൊണ്ട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഊർവ്വശി പറയുന്നു. ജഗതീഷ് നായകനായ ചിത്രങ്ങളെല്ലാം ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചവയാണ്. പലതും സാമ്പത്തികമായി ലാഭമുണ്ടാക്കിയ ചിത്രങ്ങളാണെന്നും ഊർവ്വശി പറയുന്നു.
oorvashi
ജഗതീഷിന് ആദ്യമൊക്കെ നായകനായി അഭിനയിക്കാൻ മടിയായിരുന്നു എന്നാൽ ഞാനാണ് ജഗതീഷിന് ധൈര്യം നൽകിയതെന്നും ഊർവ്വശി പറയുന്നു. ജഗതീഷ് കൊമേഡിയൻ മാത്രമല്ലെന്നും നല്ലൊരു നായകനാണെന്നും ഞാൻ ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നെന്നും ഊർവ്വശി പറയുന്നു. സത്യത്തിൽ ഞാൻ നൽകിയ ഊർജ്ജം ജഗതീഷിന് ഉപകാരപെട്ടെന്നും ഊർവ്വശി വ്യക്തമാക്കി.

  ആദ്യ വിവാഹത്തിന് മുൻപ് അമ്പിളിയും ആദിത്യനും അടുപ്പത്തിലായിരുന്നു പല ലൊക്കേഷനിൽ വച്ചും ഇവരുടെ ഇടപെടലുകൾ സംശയം ജനിപ്പിച്ചിരുന്നു ; തുറന്ന് പറഞ്ഞ് ജിജി

Latest news
POPPULAR NEWS