ജഡ്ജി എസ് മുരളീധറിനെ സ്ഥലം മാറ്റിയത് സുപ്രീം കോടതിയുടെ ശുപാർശ പ്രകാരം

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റം എന്ന് വ്യാജ വാർത്ത. ബിജെപിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ കേന്ദ്ര സർക്കാർ സ്ഥലംമാറ്റി എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 12ന് സുപ്രീംകോടതി കൊളീജിയം ശുപാർശചെയ്ത സ്ഥലംമാറ്റം ആണ് ഇന്നലെ ഓർഡർ ആയി ഇറങ്ങിയത്. ഡൽഹിയിലെ അനിഷ്ട സംഭവങ്ങളും കോടതി ഇടപെടലുകളും ഉണ്ടാകുന്നതിന് മുൻപാണ് ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി ശുപാർശ ചെയ്തത്.