ജനം ടിവിയെ തള്ളിപ്പറഞ്ഞ സുരേന്ദ്രൻ പെറ്റമ്മയേയും തള്ളിപ്പറയുമെന്ന് കടകംപള്ളി സുരേന്ദ്രൻ

ജനം ടിവിയെ തള്ളിപ്പറഞ്ഞ കെ സുരേന്ദ്രൻ പെറ്റമ്മയയെയും തള്ളിപ്പറയുമെന്ന് കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന ബിജെപിയും ജനം ടിവിയെ തള്ളി പറഞ്ഞതോടെ ബിജെപി എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമായതായും കടകംപള്ളി സുരേന്ദ്രൻ.

സ്വർണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനെ തള്ളി പറഞ്ഞാൽ മനസിലാക്കാം എന്നാൽ ചാനലിനെ തള്ളി പറയുന്നത് ചാനലിന്റെ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും കടകംപള്ളി സുരേന്ദ്രൻ. ചാനൽ തങ്ങളുടേതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read  പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നെറികേട് കാണിക്കാൻ മടിയില്ലാത്ത പ്രസ്ഥാനമാണ് ബിജെപി എന്ന് തെളിയിച്ചിരിക്കുകയാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ചാനലാണ് ജനം ടിവി എന്നത് രാജ്യത്തെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാമെന്നും കടകംപള്ളി സുരേന്ദ്രൻ.