ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് രാജ്യത്ത് തുക്കഡെ തുക്കഡെ ഗ്യാങ് നടപ്പാക്കുന്നതെന്ന് ശശി തരൂർ

Congress MP Shashi Tharoor after the re-openning of Parliament on 9th March 2017. Express photo by Renuka Puri.

ഡൽഹി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുതിനു വേണ്ടിയുള്ള ശ്രമമാണ് മോദി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ഹിന്ദി അറിയില്ലെങ്കിൽ പുറത്തുപോകാൻ പറഞ്ഞ കേന്ദ്ര ആയുഷ് സെക്രട്ടറിയുടെ നിലപാടിനെതിരെയാണ് ശശി തരൂർ രൂക്ഷമായ രീതിയിലുള്ള വിമർശനമുന്നയിച്ചത്. ഹിന്ദി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ വെബിനാർ വിട്ടു പുറത്തു പോകാൻ ഒരു ഭരണ സെക്രട്ടറി പറയുന്നത് അസാധാരണമായ രീതിയിലുള്ള പ്രവർത്തിയാണ്. രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നും ശശി തരൂർ വിമർശിച്ചു.

ഹിന്ദി അറിയാത്തവർ വെബ്ബിനാറിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർദ്ദേശിച്ച കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടെച്ചയെ സസ്പെൻഡ് ചെയ്യണമെന്നു കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് കനിമൊഴിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലെ വിവാദ പരാമർശം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.