Thursday, October 10, 2024
-Advertisements-
KERALA NEWSജനജാഗരണ സദസ്സിന് നേരെ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ആക്രമണം: സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റു

ജനജാഗരണ സദസ്സിന് നേരെ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ആക്രമണം: സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റു

chanakya news

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയേകികൊണ്ട് ബിജെപി കൊല്ലത്ത് സംഘടിപ്പിച്ച ജനജാഗരണ സദസ്സിന്റെ ഭാഗമായി നടന്ന പ്രകടനത്തിനുനേരെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് അക്രമികൾ കല്ലേറു നടത്തി. കല്ലേറിൽ ഒരു സ്ത്രീക്കും രണ്ട് ബിജെപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. ബിജെപി പ്രവർത്തകനായ അയോധ്യവീട്ടിൽ ദിനേശിന്റെ നില ഗുരുതരമാണ്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ്‌ ചെയ്തു.

ചിറക്കോണം അജയഭവനിൽ സരിത (30), യുവമോർച്ച കുണ്ടറ മണ്ഡലം പ്രസിഡന്റ് മുകളുവിള വീട്ടിൽ സനൽകുമാർ (30) കുണ്ടറ സ്റ്റേഷനിലെ എ എസ് ഐ പ്രസന്നകുമാർ, പോലീസ് ഉദ്യോഗസ്ഥരായ പ്രണോയ്, നിതിൻ എന്നിവർക്കും കല്ലേറിൽ പരിക്കേറ്റു. ജനജാഗരണ സദസ്സിനെ ഭാഗമായി ചന്ദനത്തോപ്പ് നിന്നും കേരള പുരത്തേക്ക് നടത്തിയ മാർച്ചിനുനേരെയാണ് കല്ലേറുണ്ടായത്. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ബിജെപി ജാഗരണസദസിനു നേരെ ആക്രമണം നടത്താൻ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകർ നേരെത്തെ തന്നെ പ്ലാൻ ചെയ്തിരുന്നതായി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ഇത് കണക്കിലെടുത്തു മാർച്ച്‌ ഒഴിവാക്കാൻ നേതാക്കളോട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സ്ഥലത്തെ വ്യാപാരികളെ ഭീഷണിപ്പെടുത്തി എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടകൾ അടപ്പിച്ചതായും പരാതിയുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.