ജനതാ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടിയാൽ കൊറോണ പമ്പകടക്കുമെന്നു ഇന്നസെന്റ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദേശിച്ച ജനതാ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടണമെന്നും… അങ്ങനെ ചെയ്താൽ കൊറോണ പമ്പ കടക്കുമെന്നും മലയാള സിനിമതാരം ഇന്നസെന്റ്. ജീവിതത്തിൽ ആദ്യമായാണ് ഇത്ര വലിയൊരു പ്രതിസന്ധി ഘട്ടം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ആദ്യം ചിന്തിച്ചത് ഇത് എന്തിനാണെന്നും ഇതുകൊണ്ട് എന്തു ഗുണമാണെന്നുമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഗുണം മനസിലായെന്നും കർഫ്യൂ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരീക്ഷണത്തിലിരിക്കുന്നവർ പുറത്തിറങ്ങുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും, ഇത്തരം പ്രവർത്തികൾ നിലവിലെ സാഹചര്യം മനസിലാക്കി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിച്ചു കിടക്കുമ്പോൾ ചിലർക്ക് എനിക്കൊരു പേടിയുമില്ലെന്നും തങ്ങൾക്ക് ഇത് വരില്ലെന്നുള്ള നിലപാടാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരണം തൊട്ടടുത്ത് എത്തി നിൽക്കുകയാണ്, ഭയം വേണം, ജാഗ്രത വേണമെന്നും ഇന്നസെന്റ് പറഞ്ഞു. രോഗം വന്നാൽ ഒറ്റയ്ക്കായി എന്ന് കരുതരുതെന്നും നാടിന്റെ നന്മയ്ക്കായി സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഗൗരവം മനസിലാക്കണമെന്നും ഒൻപത് വയസുളളപ്പോൾ തനിക്ക് വസൂരി വന്നിട്ടുണ്ടെന്നും നാട്ടിൽ വസൂരി പടർന്നപ്പോൾ ഉണ്ടായ ഭീതി ഇപ്പോളും മാറിയിട്ടില്ലെന്നും, ഇത് അതിലും ഗൗരവമേറിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

Latest news
POPPULAR NEWS