ജനപ്രീതി ഉയർത്തി യോഗി ആദിത്യനാഥ് ; ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ ഫലം. 2017 ൽ 312 സീറ്റുമായി ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിലൂടെ അധികാരം പിടിച്ചെടുത്ത ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തുമെന്നാണ് ഐ എ എൻ സീവോട്ടർ സർവേ ഫലത്തിൽ പറയുന്നത്. സർവേ നടത്തിയതിൽ 52 ശതമാനം ആളുകളും യോഗി ആദിത്യനാഥ് അധികാരത്തിലെത്തണമെന്ന് പറയുമ്പോൾ 37 ശതമാനം ആളുകൾ യോഗി ആദിത്യനാഥ് ന് പകരം മറ്റൊരാൾ അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു.

  ലഷ്കർ ഇ തൊയ്ബയുമായി ബന്ധം ; വിദ്യാർത്ഥിനിയെ എൻഐഎ കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളായ എസ്പിക്ക് 47 സീറ്റും, ബിഎസ്പിക്ക് 19 സീറ്റുമാണ് ലഭിച്ചത്. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികൾക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ലെന്ന് സർവേ ഫലം പറയുന്നു. യോഗി ആദിത്യനാഥിന്റെ വ്യക്തിപ്രഭാവം അധികാരം നിലനിർത്താൻ ബിജെപിയെ സഹായിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഉയർന്നതായും സർവേ ഫലം പറയുന്നു. 2022 മാർച്ചിൽ നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കും.

Latest news
POPPULAR NEWS