ജനവിധി എതിരായെങ്കിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മെട്രോമാൻ ഇ ശ്രീധരൻ

പാലക്കാട് : ജനവിധി എതിരായെങ്കിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മെട്രോമാൻ ഇ ശ്രീധരൻ. തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടെ മധുവീരൻ കോളനി സന്ദർശിച്ച ശേഷം വൈദ്യുതി എത്താത്ത വീടുകളിൽ വൈദ്യുതി എത്തിക്കുമെന്ന് പ്രേദേശ വാസികൾക്ക് ഇ ശ്രീധരൻ വാഗ്ദാനം നൽകിയിരുന്നു.

മധുവീരൻ കോളനിയിലെ മൂന്നാം വാർഡിലെ നിരവധി കുടുംബങ്ങൾക്കാണ് ഇ ശ്രീധരന്റെ ഇടപെടലിലൂടെ വൈദ്യുതി ലഭ്യമായത്. വോട്ടഭ്യർത്ഥിച്ച് ചെന്ന ഇ ശ്രീധരനോട് ജയിച്ചാൽ വൈദ്യുതി എത്തിക്കുമോ സാർ എന്ന് കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾ ചോദിച്ചിരുന്നു. പക്ഷെ പരാജയപെട്ടിട്ടും തന്റെ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഇ ശ്രീധരൻ.

  കൊച്ചി നഗരത്തിൽ തുപ്പിയാൽ ഇനി മുട്ടൻപണി കിട്ടും

സ്വന്തം കയ്യിൽ നിന്ന് 81000 രൂപ മുടക്കിയാണ് മധുവീരൻ കോളനിയിലെ 9 കുടുംബങ്ങൾക്ക് വൈദ്യുതി എത്തിച്ചത് കൂടാതെ നിരവധി കുടുംബങ്ങളുടെ വൈദ്യുതി കുടിശ്ശികയും അദ്ദേഹം അടച്ച് തീർത്തു.

Latest news
POPPULAR NEWS