ജനിച്ചത് മനുഷ്യനായാണെങ്കിലും ഇപ്പോൾ രൂപം അന്യഗ്രഹ ജീവിയുടേത് ; യുവാവിന്റെ ജീവിത കഥ വൈറൽ

അന്യഗ്രഹ ജീവിയെ പോലെയാവാൻ യുവാവ് ചെയ്തത് കേട്ടാൽ ഏതൊരാളും മൂക്കത്തു വിരൽ വച്ചു പോവും. ഫ്രാൻസിലെ 32 കാരനായ അന്റോണിയോ ലോഫ്രോടോ എന്ന യുവാവ് തന്റെ ആഗ്രഹം പോലെ അന്യഗ്രഹ ജീവിയെ പോലെയാവാൻ സ്വന്തം ശരീരത്തിൽ ചെയ്തത് കേട്ടാൽ ഞെട്ടിപ്പോകും. റെയ്‌നോട്ടമി എന്ന ശാസ്ത്രക്രിയയിലൂടെ തന്റെ മൂക്ക് നീക്കം ചെയ്തിരിക്കുകയാണ് ഇയാൾ.

കറുത്ത അന്യഗ്രഹ ജീവിയാവാൻ വേണ്ടി സ്പെയിനിൽ ആണ് ഇയാൾ ശസ്ത്രക്രിയക്ക് വിധേയനായത്. ഫ്രാൻസിൽ മൂക്ക് നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ബാഴ്‌സലോണയിൽ ഉള്ള ശരീരത്തിന്‍റെ രൂപം മാറ്റുന്ന വിദഗ്ധൻ ഓസ്കാര്‍ മാര്‍ക്വസിന്‍റെ സഹായത്തോടെയാണ് ഇയാള്‍ ശസ്ത്രക്രിയ നടത്തിയത്. മൂക്കിനടുത്തു ഇപ്പോൾ രണ്ട് ദ്വാരങ്ങൾ മാത്രമേ ഉള്ളൂ. മൂക്കിന് പുറമെ നേരത്തെ തന്റെ രണ്ട് ചെവിയും നീക്കം ചെയ്യുകയും നാക്ക് രണ്ടായി മുറിക്കുകയും ചെയ്തിരുന്നു. കൂടാതെ കണ്ണിനുള്ളിൽ ടാറ്റു അടിച്ചു കണ്ണിലും മാറ്റം വരുത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള തന്റെ ചിത്രം ഇയാള്‍ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.