ജന്മദിനം ലാൽസാറിനായിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് തനിക്കായിരുന്നുവെന്ന് യോദ്ധയുടെ സംവിധായകൻ സംഗീത് ശിവൻ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് മോഹൻലാൽ നായക വേഷമണിഞ്ഞ സംഗീത് ശിവന്റെ യോദ്ധയെന്ന ചിത്രം. അറുപതാം പിറനാൾ ആഘോഷിച്ച മോഹൻലാൽ ലാലിന്റെ ജന്മദിനത്തിൽ തനിക്ക് കിട്ടിയ ഗിഫ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കാണാം…

മെയ് 21, നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജൻമദിനമായിരുന്നു, അന്ന് രാവിലെ വാട്സപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി. യോദ്ധ ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ. ജന്മദിനം ലാൽസാറിനെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു. ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി

Also Read  ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ