ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 ഭീകരരെ വധിച്ചു

ജമ്മുകശ്മീരിൽ തുടർച്ചയായുള്ള ഏറ്റുമുട്ടലിൽ മൂന്നാം ദിവസം അഞ്ചു ഭീകരരെ കൊലപ്പെടുത്തി. ഷോപിയാൻ ജില്ലയിലെ സുഗൂ ഗ്രാമത്തിൽ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വളഞ്ഞിട്ട് വെടിവെയ്ക്കുകയായിരുന്നു. പുലർച്ചെ രണ്ട് പേരെയും ശേഷം മൂന്നു പേരെയും സൈന്യം വകവരുത്തി. ഇന്നലെ രാത്രിയിൽ ഒന്നരയോടെ തുടങ്ങിയ ഏറ്റുമുട്ടലാണ്.

ഭീകരർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി ആർ പി എഫ് ഉദ്യോഗസ്ഥരും ഇന്ത്യൻ ആർമി ജമ്മുകശ്മീർ പോലീസ് എന്നിവരും ചേർന്നു നടത്തിയ സംയുക്തമായ ഓപ്പറേഷനിലാണ് ഭീകരരെ വകവരുത്തിയത്. ഭീകരർ കീഴടങ്ങാത്തെ ശക്തമായ രീതിയിൽ വെടിയുതിർത്തതിനെ തുടർന്നാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് 12 ഭീകരരെ സൈന്യം വകവരുത്തുകയും ചെയ്തിട്ടുണ്ട്

  കേരളത്തിന് അഭിമാന നിമിഷം; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി ഒന്നേകാൽലക്ഷം ലഡു നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ചുകൊണ്ട്

Latest news
POPPULAR NEWS