ജമ്മുകശ്മീർ ലഫ്‌നന്റ് ഗവർണറായി മനോജ്‌ സിൻഹ ചുമതലയേറ്റു

ശ്രീനഗർ: ജമ്മുകാശ്മീർ ഗവർണറായി മുൻകേന്ദ്രമന്ത്രി മനോജ് കെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവെച്ചതിനെ തുടർന്നാണ് സിൻഹയെ പുതിയത് ഗവർണറായി നിയമിച്ചത്. ഇത് വലിയൊരു ഉത്തരവാദിത്വമാണെന്നും ഇന്ന് തന്നെ കാശ്മീരിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ടെലികോം മന്ത്രിയായി സേവനമനുഷ്ഠിച്ച വ്യെക്തിയാണ് മനോജ്‌ സിൻഹ. രണ്ടുവട്ടം ഗാസിപൂർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. രാജിവെച്ച ഗിരീഷ് ചന്ദ്ര മുർമുവിനെ കൺട്രോളർ ഓഡിറ്റർ ജനറലായി നിയമിക്കുമെന്നാണ് ദേശീയ mമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

Also Read  ഒന്നാണ് ഞങ്ങൾ ; ബംഗാൾ തെരെഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസ്സ് സഖ്യത്തിന് അംഗീകാരം