ജമ്മുകാശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു

ശ്രീനഗർ: കാശ്മീരിൽ പോലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് വീരമൃത്യു. നൗഗാമിലെ ബൈപ്പാസിന് സമീപത്തായി സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരുന്ന പോലീസുകാർക്ക് നേരെയാണ് ആയുധധാരികളായ ഭീകരർ വെടിയുതിർത്തത്. ജനവാസ മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Also Read  മോദി തരംഗം അവസാനിച്ചിട്ടില്ല ; ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നേറ്റം

എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും തന്നെ ഏറ്റെടുത്തിട്ടില്ല. ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കാശ്മീർ പോലീസ് പറയുന്നത്. ഭീകരരെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു.