ജയറാമേട്ടന്റെ ഭാര്യയായി എത്തിയത് ജീവിതത്തിലെ ഭാഗ്യമായി കാണുന്നു ; സംയുക്ത വർമ്മ

മലയാളികൾ എന്നും നെഞ്ചോടു ചേർത്തുവച്ച താരമാണ് നടി സംയുക്ത വർമ്മ. കേവലം നാലുവർഷത്തെ അഭിനയ ജീവിതം കൊണ്ട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. യോഗ ചെയ്യുന്ന വിഡിയോ, ഫോട്ടോസ് എല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ തന്റെ ആദ്യ സിനിമയേക്കുറിച്ചു പറയുന്ന ചില കാര്യങ്ങൾ ആണ് വൈറലാവുന്നത്.

ഒറ്റപ്പാലത്ത് വെച്ചാണ് തന്റെ ആദ്യ സിനിമയായ വീണ്ടും ചില വീട്ടുകാര്യങ്ങൾ ചിത്രീകരണം നടന്നത്. നല്ല കാറ്റ് വീശുന്ന അവിടെ നിന്നും പ്രത്യേകമായൊരു അനുഭൂതിയാണ് ലഭിച്ചിരുന്നത് ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കുമ്പോൾ അതേ കാറ്റ് വീശിയടിക്കുന്നത് എനിക്ക് തോന്നാറുണ്ട്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു. ഇപ്പോഴും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണത്.

ലോഹിതദാസ് സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു അത്. ജയറാമിന്റെ നായികയായിട്ടാണ് സംയുക്തയുടെ അരങ്ങേറ്റം. ആ വർഷം തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് താരത്തെ തേടി എത്തിയിരുന്നു. നടൻ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം കുടുംബിനിയായി കഴിയുകയാണ് സയുക്ത ഇപ്പോൾ. 2002ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം ആണ് അവസാനം അഭിനയിച്ച സിനിമ.