NATIONAL NEWSജയിക്കാൻ മാത്രമല്ല ബിജെപി ആശയങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുവാൻ കൂടിയാണ് ഇലക്ഷന് ബിജെപി...

ജയിക്കാൻ മാത്രമല്ല ബിജെപി ആശയങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുവാൻ കൂടിയാണ് ഇലക്ഷന് ബിജെപി മത്സരിക്കുന്നതെന്ന് അമിത് ഷാ

follow whatsapp

ഡൽഹി: തിരഞ്ഞെടുപ്പുകളിൽ ബിജെപി മത്സരിക്കുന്നത് ഇലക്ഷന് ജയിക്കാൻ വേണ്ടി മാത്രമല്ല, ബിജെപിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടിയുമാണ് ഇലക്ഷന് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞു. കൂടാതെ ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിച്ച വോട്ട് പൗരത്വ നിയമത്തിനെതിരെ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഷാഹീൻബാഗിനെ തിരഞ്ഞെടുപ്പിൽ കൂട്ടിച്ചേർക്കേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉള്ള സമരങ്ങൾ മാത്രം മാധ്യമങ്ങൾ പുറത്തു വിടുമ്പോൾ അതിനെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടികൾ മാധ്യമങ്ങൾ മറച്ചു വെയ്ക്കുകയാണ് ചെയ്യുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കൂടാതെ കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ധാക്കിയതോടെ ആളുകൾക്ക് ഭയപ്പെടാതെ സ്വാതന്ത്ര്യത്തോടെ അവിടെ പോകാമെന്നും അവിടെ ഇപ്പോൾ സമാധാനം നിലനിൽക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

spot_img