സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ജലീലിനു ക്ളീൻ ചീട്ടില്ല. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ജലീലിന്റെ മൊഴികൾ പരിശോധിച്ചു വരികയെണെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതേസമയം ജലീലിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് എൻഫോഴ്‌മെന്റ് വ്യക്തമാക്കിയതായുള്ള വാർത്തകൾ ഭരണകക്ഷി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എൻഫോഴ്‌മെന്റ് തന്നെ വിളിപ്പിച്ചത് സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി മാത്രമാണെന്ന് നേരത്തെ ജലീൽ പറഞ്ഞിരുന്നു. എന്നാൽ കോൺസിലേറ്റുവഴി മതഗ്രന്ഥം കടത്തിയതടക്കമുള്ളവയെ കുറിച്ച് ജലീലിനോട് ചോദിച്ചതായി എൻഫോഴ്‌സ്‌മെന്റ് പറയുന്നു.
ഇതുവരെ രണ്ട് പ്രാവിശ്യം ജലീലിനെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്തു. ആദ്യം ചോദ്യം ചെയ്ത വാർത്തകൾ ജലീൽ നിഷേധിച്ചിരുന്നു എന്നാൽ വിവാദ വ്യവസായിയുടെ കാറിൽ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ കള്ളത്തരം പൊളിയുകയായിരുന്നു.