ജസ്ലയുടെ രഹസ്യ ഭാഗങ്ങൾ കാണിക്കുമോ എന്ന് സാബുമോൻ ഇതിന് കൂട്ട് നിന്നത് ദിയ സന ; സാബുമോനെതിരെ ആരോപണവുമായി വിനോ സെബാസ്റ്റ്യൻ

സൂര്യ ടി വി യിലെ തരികിട എന്ന ഒളിക്യാമറ പരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിലേക്ക് കയറിവന്ന ആളാണ് സാബു മോൻ. ഈ ഒറ്റ പരിപാടിയുടെ വിജയം സാബു മോന് ഒരു ഇരട്ടപ്പേരും നേടിക്കൊടുത്തു അങ്ങനെയാണ് തരികിട സാബു എന്ന പേര് വന്നത്. അതിനുശേഷം മലയാളം മാത്രം സംസാരിക്കാൻ നിബന്ധനയുള്ള അട്ടഹാസം, ടേക്ക് ഇറ്റ് ഈസി തുടങ്ങി നിരവധി പരിപാടികളുടെ അവതാരനാകാനുമായി. കുറച്ചു സിനിമകളും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബിഗ് ബോസ്സ് ആണ് സാബുമോന് ബ്രേക്ക്‌ നൽകിയ പരിപാടി. ബിഗ് ബോസിലൂടെയാണ് സാബു മോനെ മലയാളികൾ കൂടുതലായി അറിഞ്ഞത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പരാമർശങ്ങൾ നടത്തി വിവാദങ്ങൾക്ക് വഴിവെച്ച ആളാണ് സാബു മോൻ. എന്നാൽ ഇപ്പോൾ സാബു ജസ്ല മാടശേരിക്കെതിരെ വളരെ മോശമായ രീതിയിൽ ലൈംഗിക അധിക്ഷേപം നടത്തി എന്ന ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിനോ സെബാസ്റ്റ്യൻ എന്ന യുവാവ്. ജസ്ലയെ ലൈംഗികകാര്യങ്ങൾക്ക് നിർബന്ധിക്കുകയും രഹസ്യ ഭാഗങ്ങൾ കാണിക്കണം എന്ന് പറഞ്ഞു വീഡിയോ കാൾ വിളിക്കുകയും ചെയ്തിട്ടുണ്ട്. ദിയ സനയാണ് ഇതിനൊക്കെ ഒത്താശ ചെയ്ത് കൊടുക്കുന്നത്. വിനോയുടെ വാക്കുകൾ ഇങ്ങനെ…

ഒരു ദിവസം രാത്രിയില്‍ ജസ്ലക്ക് ദിയ സനയുടെ അപ്രതീക്ഷിതമായ വീഡിയോ കോള്‍ വരുന്നു. സ്ത്രീകള്‍ പൊതുവെ വീടുകളില്‍ തങ്ങള്‍ക്ക് ഇണങ്ങിയ വസ്ത്രങ്ങളാണ് ഉപയോഗിക്കുക.കംഫര്‍ട് സോണില്‍ പരിമിതമായ വസ്ത്രങ്ങള്‍ ആവും അവര്‍ ഉപയോഗിക്കുക.പെണ്‍ സുഹൃത്തായ ദിയയുടെ കോള്‍ ആയതു കൊണ്ട് ജസ്ല കോള്‍ അറ്റന്റ് ചെയ്തു.ഇൗ സമയം ഷമ്മീസ് ആയിരുന്നു ജസ്ല ധരിച്ചിരുന്നത്. ഇതേ ഡ്രസില്‍ തന്നെ ജസ്ല സംസാരിക്കുന്നു. പെട്ടെന്ന് ദിയ സന ആ ഫോണ്‍ സാബുമോന് കൈമാറുന്നു. ഞെട്ടിത്തരിച്ച ജസ്ല ഷാള്‍ എടുത്ത് കഴുത്തിലിട്ടു.ആപ്പോള്‍ സാബു മോന്‍ പറഞ്ഞു നിന്റെ ബ്രസ്റ്റില്‍ ഒരു ടാറ്റു ഇല്ലെ അത് എന്നെ കാണിക്കണം.നീ എന്തിനാണ് മറച്ച് വെച്ചിരിക്കുന്നത് അത് തനിക്ക് കാണെണം എന്ന് സാബുമോന്‍ പറഞ്ഞു.

എന്നാല്‍ അത് തനിക്ക് താത്പര്യമില്ലെന്ന് ജസ്ല പറഞ്ഞു.എങ്ങനെയെങ്കിലും ജസ്ലയുടെ രഹസ്യ ഭാഗം കാണുക എന്ന ലക്ഷ്യത്തോട് കൂടി സാബുമോന്‍ പെരുമാറി.രഹസ്യഭാഗം കാണുവാന്‍ വേണ്ടി അത് വട്ടചൊറിയാണെന്നത് അടക്കമുള്ള ബോഡി ഷെയ്മിങ്ങും സാബുമോന്‍ നടത്തി.ഒടുവില്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം ബ്ലോക്ക് ചെയ്ത് വയ്ക്കുകയാണ് ജസ്ല ചെയ്തത്.തനിക്ക് ഈ സംസാരത്തിന് താത്പര്യമില്ലെന്ന് ജസ്ല അറിയിച്ചു.അന്ന് മാത്രം ജസ്ലയെ സാബുമോന്‍ 20 പ്രാവശ്യമാണ് വീഡിയോ കോള്‍ ചെയ്തത്.ജസ്ല താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മോശമായ ഉദ്ദേശത്തോടെ സാബുമോന്‍ സംസാരിച്ചത്.ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരോട് താത്പര്യത്തോടെ സംസാരിക്കുന്നതും പീഡനമാണെന്ന് ബിനോ സെബാസ്റ്റ്യന്‍ പറയുന്നു. ഇതും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണെന്ന് വക്കീല്‍ ആയ സാബുമോന് അറിയില്ലേ?.ഒടുവില്‍ സഹികെട്ട് ജസ്ല സാബുമോനെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ചെയ്തത്.സാബുമോന്‍ പറഞ്ഞത് പോലെ നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതല്ല ഫെമിനിസം.ആണും പെണ്ണും സമന്‍മാര്‍ ആണെന്ന് കരുതുന്നതാണ് ഫെമിനിസം.

ഒരു ആണിന് പെണ്ണിനോട് താത്പര്യം തോന്നിയാല്‍ കിടന്ന് തരുമോ എന്ന് ലസിത പാലക്കലിനോട് ചോദിച്ച പോലെ ജസ്ലയോടും ഏതൊരു പെണ്ണിനോടും ചോദിക്കുന്നത് തുല്യതയല്ല ആന്റി ഫെമിനിസം ആണെന്ന് സാബുമോന്‍ മനസിലാക്കണം. സാബുമോന്‍ എന്ന് പറയുന്ന അഭിഭാഷകനും നടനും ബിഗ്‌ബോസ് ടൈറ്റില്‍ വിജയിയും ചെയ്യേണ്ടത് ഇതാണോ?ആ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മെന്റല്‍ കോമയിലേക്ക് തള്ളിയിടുകയാണോ ചെയ്യേണ്ടത്.ഇതൊക്കെയാണോ ഫെമിനിസത്തിന്റെ പേരില്‍ ലോകത്തിലെ സകല സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടം.

ജസ്ലയെ എത്രയോ തവണ കിടക്ക പങ്കിടാന്‍ നിങ്ങള്‍ പ്രേരിപ്പിച്ചു.23വയസ് കഴിഞ്ഞ പെണ്‍കുട്ടിയായ നിനക്ക് ഇതുവരെ ഒരാളോടും താത്പര്യം തോന്നിയിട്ടില്ലെങ്കില്‍ എന്തോ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു. നിന്റെ കൂട്ടുകാരോടോപ്പം കിടക്ക പങ്കിടാനും,ട്രാന്‍സ്‌ജെന്‍ഡറെ വേണമെങ്കില്‍ അത് ഏര്‍പ്പാടാക്കി കൊടുക്കാമെന്നും,ഇനി ലെസ്ബിയന്‍ ആണെങ്കില്‍ അതും റെഡിയാക്കി തരാമെന്ന് പറഞ്ഞ് സാബുമോന്‍ എത്രവട്ടം ജസ്ലയെ നിര്‍ബന്ധിച്ചു.എന്തായിരുന്നു അതിന്റെ ലക്ഷ്യം.ജസ്ല ഒരാളുമായി കിടക്കപങ്കിട്ടു എന്നറിഞ്ഞാല്‍ അത് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നോ ദിയ സനയുടെയും സാബുമോന്റെയും ഉദ്ദേശ്യം.ഇതൊക്കെ കേട്ട് തനിക്ക് തന്നെ ഉറങ്ങാനായില്ല അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്ന് വിനോ സെബാസ്റ്റ്യൻ ചോദിക്കുന്നു. ആ ടെന്‍ഷന്‍ എടുക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് എഴുതാത്തതെന്ന് ജസ്ല തന്നോട് പറഞ്ഞുവെന്നും വിനോ പറയുന്നുണ്ട്.

ജസ്ല ഇനിയും എഴുതാന്‍ വൈകിയാല്‍ എത്രയോ പെണ്‍കുട്ടിള്‍ ഇതുപോലെ ഇരയാക്കപ്പെടും. ജസ്ലയെ പോലെ ബോള്‍ഡ് ആയ മതം ഉപേക്ഷിച്ച് പുറത്ത് വന്ന പെണ്‍കുട്ടി മതവാദികളെ ആക്രമണം മറികടന്ന് ജീവിക്കുന്ന പെണ്‍കുട്ടി പോലും ഈ വിഷയങ്ങള്‍ സമൂഹത്തോട് പറയാന്‍ മാനസികാവസ്ഥ തടസം നില്‍ക്കുന്നു എങ്കില്‍ എത്ര സാധാരണക്കാരായ പെണ്‍കുട്ടികള്‍ ഇതിന് തയ്യാറാവും.സാബുമോനും ദിയയും എത്ര പെണ്‍കുട്ടികളെ ഇതുപോലെ ഇവര്‍ ഹരാസ് ചെയ്തുകാണും എന്ന് കൂടി ചോദിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്