Friday, March 1, 2024
-Advertisements-
KERALA NEWSജാമിയയിൽ വിദ്യാർത്ഥികളെ ലൈബ്രറിയിൽ കയറി പോലീസ് മർദിക്കുന്നുവെന്നുള്ള വാദം പൊളിച്ചടുക്കികൊണ്ടു ശ്രീജിത്ത്‌ പണിക്കർ

ജാമിയയിൽ വിദ്യാർത്ഥികളെ ലൈബ്രറിയിൽ കയറി പോലീസ് മർദിക്കുന്നുവെന്നുള്ള വാദം പൊളിച്ചടുക്കികൊണ്ടു ശ്രീജിത്ത്‌ പണിക്കർ

chanakya news
-Advertisements-

ജാമിയ മിലിയയിലെ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ ലൈബ്രറിയിൽ കയറി പോലീസ് ലാത്തികൊണ്ട് അടിക്കുന്നെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ മാധ്യമങ്ങൾ വീഡിയോയടക്കമുള്ള വാർത്ത സംപ്രേഷണം ചെയ്യുകയുണ്ടായി. എന്നാൽ പോലീസ് വിദ്യാർത്ഥികളെ മർദിക്കുന്ന വീഡിയോ മാത്രമാണ് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തത്. പക്ഷെ ജാമിയയിൽ കലാപം നടത്തിയ വിദ്യാർത്ഥികൾ കല്ലുകളും കമ്പുകളുമായി ലൈബ്രറിയിലേക്ക് കയറുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. സംഭവത്തിൽ ജാമിയയിലെ അക്രമികളെ ട്രോളികൊണ്ട് ശ്രീജിത്ത്‌ പണിക്കർ എഴുതുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലാ ലൈബ്രറിയിൽ വിദ്യാർത്ഥികളെ പൊലീസ് അതിക്രൂരമായി മർദ്ദിക്കുന്ന വിഡിയോ പുറത്തു വന്നിട്ടും കേന്ദ്രസർക്കാർ മാപ്പു പറയാത്തത് പ്രതിഷേധാർഹമാണ്. അതിനു ബദലായി പലരും ചൂണ്ടിക്കാട്ടുന്നത് പ്രതിഷേധക്കാർ കയ്യിൽ കല്ലുകളുമായി ലൈബ്രറിയിൽ പ്രവേശിച്ചെന്നും വാഹനം കത്തിച്ചെന്നും പൊലീസിനെ തടയാൻ ശ്രമിച്ചെന്നും മുഖംമൂടി ധരിച്ചിരുന്നെന്നും ഒക്കെയാണ്.

ജാമിയ ലൈബ്രറിയുടെ ശോച്യാവസ്ഥ നമുക്കറിയാം. പഠനാവശ്യത്തിനായി നോട്ടെഴുതുന്ന കുട്ടികൾക്ക് പുസ്തകം തുറന്നുവെക്കാൻ ആവശ്യമായ പേപ്പർ വെയ്റ്റുകൾ പോലും മാനവ വിഭവശേഷി മന്ത്രാലയം യഥാസമയം ലഭ്യമാക്കാത്തതിനാൽ സുമാർ അര കിലോ തൂക്കമുള്ള കല്ലുകൾ മാത്രമാണ് അവർക്ക് ആശ്രയം.

പുറത്തിരുന്ന വാഹനങ്ങൾ കത്തിച്ച ശേഷമാണ് വിദ്യാർത്ഥികൾ ലൈബ്രറിയിൽ പ്രവേശിച്ചത് എന്നതാണ് അടുത്ത ആരോപണം. ആന്തരിക ജ്വലന എൻജിനുകളെ ബാഹ്യ ജ്വലനത്തിനു വിധേയമാക്കുമ്പോൾ ഉണ്ടാകുന്ന സമൂല രാസമാറ്റം പഠിക്കാൻ വിജ്ഞാന കുതുകികൾ ശ്രമിച്ചാൽ അതൊരു തെറ്റാണോ?

പൊലീസ് കയറാതിരിക്കാൻ മേശകൾ കൊണ്ട് വാതിലുകൾ അടച്ചുവത്രേ. അഞ്ചു സെന്റീമീറ്റർ കനമുള്ള അടഞ്ഞ കതകിനു പിന്നിൽ മുപ്പത് കിലോ ഭാരമുള്ള തടി ഉരുപ്പടിയുടെ സമ്മർദ്ദം നൽകിയാൽ അതിനുമേൽ എത്ര ന്യൂട്ടൺ ബാഹ്യബലം പ്രയോഗിച്ചാലാണ് അവ അൻപത് സെന്റീമീറ്റർ നീക്കാൻ സാധിക്കുക എന്നുള്ള ഭൗതികശാസ്ത്ര പരീക്ഷണം മാത്രമായിരുന്നു അവിടെ നടന്നത് എന്നാണ് എനിക്ക് മനസ്സിലായത്.

ഇനി, കൊറോണാവൈറസ് ബാധയുണ്ടാകുമെന്ന് മുൻകൂട്ടി ഊഹിക്കാൻ കഴിഞ്ഞ സമർത്ഥരും ത്രികാല ജ്ഞാനികളുമായ ചെറുപ്പക്കാർ മുഖം മറച്ച് അവിടെ ഇരുന്നതിനെ അഭിനന്ദിക്കുന്നതിനു പകരം അവരെ മർദ്ദിക്കാൻ പൊലീസിന് എങ്ങനെ മനസ്സുവന്നു? അവിടെ പ്രവേശിച്ച പൊലീസുകാരും മുഖം മറച്ച് ഹെൽമറ്റ് ധരിച്ചിരുന്നുവെന്ന് ഓർക്കണം. അപ്പോൾ മുഖം മറയുക്കുന്നത് ഒരു കുറ്റം ആവില്ലല്ലോ.

ഫാഷിസം ഒരു പരിധിയും ഇല്ലാതെ രാജ്യത്ത് പടർന്നു പന്തലിക്കുകയാണ്. ഡൽഹി പൊലീസിന്റെ അതിക്രമത്തിനു കാരണക്കാരൻ അമിത് ഷാ മാത്രമാണ്. തെറ്റു മനസ്സിലാക്കിയ അമിത് ഷാ ഇന്ന് ഉച്ചേകാലോടെ രാജി വെക്കുന്നതാണ്.

-Advertisements-