ജാമിയ മിലിയയിലെ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷർജിൽ ഇമാമെന്ന് റിപ്പോർട്ട്‌

ഡൽഹി: ജാമിയ മിലിയയിലെ യൂണിവേഴ്സിറ്റിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷർജിൽ ഇമാം ആണെന്ന് ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തോടൊപ്പം ആക്രമണങ്ങളുടെയും സംഘർഷത്തിന്റെയും വീഡിയോ ദൃശ്യങ്ങളടങ്ങുന്ന പകർപ്പും ഫോൺ സന്ദേശങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തണമെന്നും ഷർജിൽ ഇമാം തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ആസാം, ഉത്തരപ്രദേശ്‌, മണിപ്പൂർ തുടങ്ങിയാ അഞ്ചു സംസ്ഥാനങ്ങളിൽ അദ്ദേഹം ഇത്തരത്തിലുള്ള രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയിരുന്നു. അതിൽ മൂന്ന് സംസ്ഥാനങ്ങൾ ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ 100 ഓളം ദൃക്‌സാക്ഷികളും മൊഴികളും അടങ്ങിയിട്ടുള്ളതാണ് കുറ്റപത്രം. നിലവിൽ ഷർജിൽ ഇമാം രാജ്യദ്രോഹ പരാമർശം നടത്തിയതിന്റെ പേരിൽ റിമാന്റിൽ കഴിയുകയാണ്.