ന്യൂഡൽഹി: ദില്ലിയിലെ ജാമിയ മിലിയ പ്രദേശത്ത് നടന്ന വെടിവെപ്പിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം സംഭവങ്ങളെ അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്യുന്നതിനു മുൻപ് നടപടിയെടുക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ദില്ലി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് ജാമിയ നഗർ പ്രദേശത്ത് വെച്ച് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. വിദ്യാർത്ഥിയെ ഡൽഹിയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.