ജാമ്യാപേക്ഷയിൽ ട്വിസ്റ്റ് ; വിജയ് പി നായർ ക്ഷണിച്ചത് കൊണ്ടാണ് താമസ സ്ഥലത്ത് പോയതെന്ന് ഭാഗ്യലക്ഷ്മിയും മറ്റ് പ്രതികളും

തിരുവനന്തപുരം : ഫെമിനിസ്റ്റുകളെ അപമാനിച്ചെന്ന് ആരോപിച്ച് ഡബ്ബിങ് ആർട്ടിസ്റ്റും സുഹൃത്തുക്കളും യൂട്യൂബർ വിജയ് പി നായരേ മർദിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്. നേരത്തെ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തങ്ങൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിജയ് പി നായർ ക്ഷണിച്ചിട്ടാണ് തങ്ങൾ അയാളുടെ താമസ സ്ഥലത്ത് ചെന്നതെന്നുമാണ് ഇപ്പോൾ കോടതിയിൽ നൽകിയ ജ്യാമാപേക്ഷയിൽ പറയുന്നത്.

വിജയ് പി നായരുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് പോയതെന്നും എന്നാൽ വിജയ് പി നായർ പ്രകോപനപരമായി സംസാരിക്കുകയായിരുന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തങ്ങളുടെ അറസ്റ്റ് തടയണമെന്നും അറസ്റ്റ് ഉണ്ടായാൽ സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നും പ്രതികളുടെ ജാമ്യാപേക്ഷയിൽ പറയുന്നു.