Advertisements

ജിഹാദി യുദ്ധത്തിലൂടെ കാശ്മീരിനെ മോചിപ്പിക്കണമെന്ന് തീവ്ര പ്രസ്താവനയുമായി പാക്കിസ്ഥാൻ

ഇന്ത്യയ്‌ക്കെതിരെ തീവ്രമായ ജിഹാദി യുദ്ധം നടത്തികൊണ്ട് കാഷ്മീരിനെ മോചിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പാകിസ്ഥാൻ പാര്ലമെന്റ് അംഗങ്ങളുടെ ആഹ്വാനം. ഇന്ത്യയ്ക്കെതിരെ പോരാടാൻ വേണ്ടി പാകിസ്താനിലെ എം പിമാരാണ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ചത് പാക്കിസ്ഥാനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു.

Advertisements

ഇന്ത്യയ്‌ക്കെതിരെ ഫെബ്രുവരി 10 നു ജിഹാദ് തുടങ്ങണമെന്ന് ഇമ്രാൻ ഖാൻ ദേശീയ അസംബ്ളിയിൽ പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ ജിഹാദ് അത്യാവശ്യമാണെന്നാണ് ഭൂരിപക്ഷം പാക് നേതാക്കൾക്കുമുള്ളത്. ജിഹാദിലൂടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് ശക്തി കൂട്ടുവാൻ വേണ്ടിയുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്.

ജമിയേത് ഉലേമ ഈ ഇസ്ലാം ഫസൽ എന്ന പാർട്ടിയാണ് ഇന്ത്യയ്ക്കെതിരെ ജിഹാദ് ശക്തിപ്പെടുത്തണമെന്ന പ്രമേയവുമായി എത്തിയത്. ജിഹാദിലൂടെ മാത്രമേ കശ്മീർ ജനതയുടെ മോചനം സാധ്യമാകൂ എന്നാണ് ഇവർ പറയുന്നത്. ഇമ്രാൻഖാൻ ഈ വിഷയത്തിൽ അഭിപ്രായം പറയാഞ്ഞത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.

Advertisements

- Advertisement -
Latest news
POPPULAR NEWS