ജീവിതത്തിലെ പ്രീയപ്പെട്ട ഓർമകളിൽ ഒന്ന് ; മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ

ദുബായ് : മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ. ദുബായി എക്സ്പോയിൽ തന്റെ ഏറ്റവും പുതിയ ചിത്രം മേപ്പടിയാൻ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി എത്തിയ ഉണ്ണിമുകുന്ദൻ മുഖ്യമന്ത്രിയെ സന്ദർശിക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ പ്രീയപ്പെട്ട ഓർമകളിൽ ഒന്നാണെന്ന് ഇതെന്ന് എഴുതിയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ ജോൺ ബ്രിട്ടാസ്സ് എംപിക്ക് നന്ദി പറയുന്നതായും സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും താൻ കൂടെയുണ്ടാകുമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനായതിൽ സന്തോഷവാനാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
unni mukundan with pinarayi

  കിഡ്‌നി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക ; റിസസ്ഖാൻ നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്ത്

മേപ്പടിയാൻ തിരക്കുകൾ ഒഴിഞ്ഞതിന് ശേഷം കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാവട്ടെ എന്നും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നും ഉണ്ണി മുകുന്ദൻ ആശംസിച്ചു. മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനും ഉണ്ണിമുകുന്ദനൊപ്പം ഉണ്ടായിരുന്നു. ഈ മാസം ആറാം തീയതി വൈകിട്ട് മേപ്പടിയാണ് ദുബായി എക്സ്പോ പവലിയനിൽ പ്രദർശിപ്പിക്കും. ആദ്യമായാണ് ഒരു മലയാള സിനിമ ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത്.

Latest news
POPPULAR NEWS