ജീവിതത്തിൽ സംഭവിച്ചത് വെച്ച് നോക്കുമ്പോൾ കോവിഡൊന്നും ഒന്നുമല്ലെന്ന് സുമലത

കോവിഡ് വൈറസ് ഇന്ത്യയിൽ പടർന്നു പിടിക്കുകുമ്പോൾ പലരുടെയും ജീവൻ കവർന്നെടുക്കുകയാണ്. കോവിഡ് വൈറസ് ബാധിക്കുകയും പിന്നീട് അതിനെ പൊരുതി തോൽപ്പിക്കുകയും ചെയ്ത തന്റെ അനുഭവം തുറന്ന് പറയുകയാണ് നടി സുമലത. ജൂലൈ ആദ്യം കോവിഡ് രോഗം സ്‌ഥിതികരിച്ച സുമലത ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിയിരിക്കുയാണ്

മറ്റുവളവർക്ക് താൻ കാരണം ചികിത്സ ലഭ്യമല്ലാതെ വരുന്ന അവസ്ഥയുണ്ടാകാതെ ഇരിക്കാനാണ് താൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മാറിയതെന്നും രാജ്യത്തിന് വേണ്ടി സൈനികർ എങ്ങനെയാണോ അതുപോലെയാണ് കോറോണയ്ക്ക് എതിരെ തന്റെ പോരാട്ടമെന്നും വീട്ടിൽ തന്നെ കഴിയുമ്പോളും ഇ മനോവീര്യമാണ് രോഗം മുക്തമാക്കിയതെന്നും താരം പറയുന്നു.

അംബരീഷ് പ്രതിസന്ധികളെ നേരിടുന്നതിനെ കുറച്ചു എപ്പോളും പറയുമെന്നും തനിക്കും അത്തരം ഒരു പ്രതിസന്ധിയുണ്ടായെന്നും അതിന്റെ പേരാണ് കോവിഡെന്നും താരം പറയുന്നു ഇപ്പോൾ ആ പ്രതിസന്ധി തരണം ചെയ്‌തെന്നും പൂർണ ആരോഗ്യവതിയാണെന്നും താരം പറയുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച കഷ്ടതകൾ വെച്ച് നോക്കുമ്പോൾ കോവിഡ് ഒന്നുമല്ലന്നും സുമലത പറയുന്നു.

  വിദ്യാർത്ഥികൾക്ക് ടിവി, മൽസ്യ തൊഴിലാളികൾക്ക് വല: കോവിഡ് കാലത്ത് പാവങ്ങൾക്ക് വീണ്ടും തണലായി സന്തോഷ്‌ പണ്ഡിറ്റ്

രോഗം സ്‌ഥിതികരിച്ചപ്പോൾ തന്നെ താനുമായി സമ്പർക്കം പുലർത്തിയവരെ എല്ലാം വിളിച്ചറിയിച്ചെന്നും സെലിബ്രേറ്റി എന്ന നിലയിൽ പത്ര സമ്മേളനം വിളിച്ചത് എല്ലാവരും അറിയണമെന്ന് തനിക്ക് ബോധ്യമുള്ളത് കൊണ്ടാണെന്നും കൃത്യമായി മരുന്നിന് ഒപ്പം താൻ യോഗയും ചെയ്തിരിന്നുവെന്നും കോറോണയെ അനാവശ്യമായി ഭയക്കരുതെന്നും കോവിഡ് പോസിറ്റീവായവരെ അകറ്റി നിർത്താതെ അനുകമ്പ കാണിക്കണമെന്നും സുമലത കൂട്ടിച്ചേർത്തു. ഭയം, ആശങ്ക എന്നിവയിൽ കൂടിയാണ് ഓരോ രോഗികളും കടന്നു പോകുന്നതെന്നും ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുന്ന് രോഗത്തെ നേരിടുന്നത് എളുപ്പമല്ലെന്നും അവർക്ക് മാനസികമായി പിന്തുണ നൽകാനും സുമലത പറയുന്നു.

Latest news
POPPULAR NEWS