Advertisements

ജെഎൻയുവിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്താൻ തീരുമാനം: ത്രിവർണ്ണ പതാകയുമായി 15 വനിതാ എൻ.സി.സി സ്റ്റുഡന്റുകൾ പരേഡിന് നേതൃത്വം നൽകും

ന്യൂഡൽഹി: ഡൽഹി ജെ എൻ യൂ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ പരേഡ് നടത്താനുള്ള തീരുമാനവുമായി കോളേജ് അധികൃതർ. പരേഡിന് 15 ഓളം വനിത സ്റുഡന്റുകൾ ത്രിവർണ്ണ പതാകയേന്തി നേതൃത്വം നൽകും. കോളേജിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു പരിപാടി നടത്തുവാനുള്ള തീരുമാനം അധികൃതർ എടുത്തത്.

Advertisements

പരേഡിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥികൾക്കും വിദ്യാര്ഥിനികൾക്കുമുള്ള പരിശീലനം സൈനീക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുകയാണ്. ഇത് സംബന്ധിച്ച പരിശീലന വീഡിയോകൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടട്ടുണ്ട്. 2019 ജൂലൈയിലാണ് കോളേജിൽ എൻ സി സി യൂണിറ്റ് രൂപീകരിച്ചതെന്നും അവരുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നതെന്നും കോളേജ് വൈസ് ചാൻസ്ലർ ജഗദീഷ് കുമാർ പറഞ്ഞു. കൂടാതെ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതിൽ തനിക്ക് വളരെ അധികം സന്തോഷമുണ്ടെന്നും അദ്ദേഹം വ്യെക്തമാക്കി.

രാജ്യസ്നേഹം വിളിചോതുന്ന തരത്തിലുള്ള ഇത്തരം ഒരു പരിപാടി മറ്റു വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്നത് കോളേജിലെ ഇടത് ജിഹാദി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകികൊണ്ടാണ്. ഹോസ്റ്റൽ ഫീസ് വർധിപ്പിചെന്ന് പറഞ്ഞു കൊണ്ട് ജെ എൻ യൂവിൽ ഇടത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. എന്നാൽ അതിനെ മറികടന്നു കൊണ്ട് കോളേജിലെ 85% വിദ്യാർത്ഥികളും ഹോസ്റ്റൽ ഫീസ് അടച്ചതോടു കൂടി സമരം പൊളിഞ്ഞു നാണക്കേട് ഏറ്റു വാങ്ങിയിരുന്നു ഇടത് ജിഹാദി വിദ്യാർത്ഥികൾ.

Advertisements

- Advertisement -
Latest news
POPPULAR NEWS