ന്യൂഡൽഹി: ഡൽഹി ജെഎൻയു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 82% വിദ്യാർത്ഥികൾ ഏത് രാജ്യക്കാരാണന്നു പോലും വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സുഷിത് സ്വാമി എന്ന സാമൂഹിക പ്രവർത്തകന്‍ നൽകിയ വിവരാവകാശത്തിന് മറുപടിയുമായി യൂണിവേഴ്സിറ്റി. സ്വാമിയുടെ ചോദ്യം ഇതായിരുന്നു. യൂണിവേഴ്സിറ്റിയിൽ എത്ര വിദേശികൾ പഠിക്കുന്നുണ്ടന്നും അവർ ആവശ്യമായ രേഖകൾ എല്ലാം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചിട്ടുണ്ടോ എന്നും ആയിരുന്നു. എന്നാൽ യൂണിവേഴ്സിറ്റി അതിനു നൽകിയ മറുപടി 301 വിദേശ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെന്നും അതിൽ 82 വിദ്യാർത്ഥികൾ ഏത് രാജ്യക്കാരാണ് വ്യക്തമാകുന്ന തരത്തിലുള്ള രേഖകൾ തങ്ങളുടെ കൈയില്‍ ഇല്ലെന്നുമായിരുന്നു മറുപടി നൽകിയത്.
ഇത്തരത്തിൽ പൗരത്വം തെളിയിക്കാൻ കഴിയാത്ത തരത്തിലുള്ള വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത് വളരെയധികം ഞെട്ടൽ ഉളവാക്കുന്ന കാര്യമാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുന്നതിന് എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ജെഎൻയുവിൽ നടന്ന അക്രമ സംഭവങ്ങൾ നാം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വളരെയധികം വെക്തമാണ്, യൂണിവേഴ്സിറ്റിയുടെ മറവില്‍ ഇടതു ജിഹാദി കൂട്ടുകെട്ടുകള്‍ നടത്തുന്ന ആക്രമണങ്ങള്‍,തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ. ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ കോളേജ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ രേഖകൾ പോലും ശേഖരിക്കാൻ കഴിയുന്നില്ല എന്നുള്ളത് വളരെയധികം ഗൗരവവും ആശങ്കയും ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.
കോളേജിൽ ഫീസ് വർധനയുടെ പേരിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തുകയും അത് പൊളിയുകയും ചെയ്തിരുന്നു. എന്നാൽ കോളേജിലെ 82 ശതമാനം വിദ്യാർഥികളും ഹോസ്റ്റൽ ഫീസ് അടച്ചന്നും കോളേജ് വൈസ് ചാൻസലർ ജഗദീഷ് കുമാർ പറഞ്ഞു. ഭൂരിഭാഗം വിദ്യാർഥികളും ഫീസ് അടച്ചതോടെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള സമരം പൊളിയുകയായിരുന്നു. ഇനി ഫീസ് അടക്കാനുള്ള വിദ്യാർത്ഥികൾ പിഴയോടൊപ്പം ഫീസ് അടയ്ക്കണം. അത്തരത്തിൽ ഫീസ് അടച്ചാൽ കോളേജിലെ 95% വിദ്യാർത്ഥികളും ഫീസ് നൽകി കഴിയുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതർ വിലയിരുത്തുന്നത്. എന്നാൽ ഫീസ് വർധനയ്ക്ക് എതിരെ വിദ്യാർത്ഥികൾ ഹൈക്കോടതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.