ജെറ്റ് എയർവേയ്സ് സ്ഥാപകന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയിഡ്

ഡൽഹി:ജെറ്റ് എയർവെയ്‌സ് സ്ഥാപകനായ നരേഷ് ഗോയലിന്റെ മുംബൈയിലുള്ള വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയിഡ് നടത്തി. കള്ളപ്പണം വെളിപ്പിച്ചുവെന്നുള്ള ആരോപണത്തെ തുടർന്നാണ് റെയിഡ് നടത്തിയത്. ഇന്നലെ രാത്രിയിലാണ് റെയിഡ് നടന്നത്. നരേഷ് ഗോയലും ഭാര്യയും ചേർന്നു 46 കോടിരൂപ തട്ടിയെടുത്തെന്ന് ഒരു ട്രാവൽ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.

വിദേശത്തു നിന്നുള്ള പണമിടപാടിൽ ഉൾപ്പെടെ ഉള്ള നിയമങ്ങൾ ലംഘിച്ചതായുള്ള വകുപ്പിലും നരേഷിനും ഭാര്യയ്ക്കുമെതിരെ നേരെത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ നരേഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ജെറ്റ് എയർവെയ്‌സിൽ 150 മില്യൺ ഡോളർ നിക്ഷേപിച്ച സംഭവത്തിലാണ് ചോദ്യം ചെയ്തത്. ഇത്തരത്തിൽ പല വകുപ്പുകളിലായി ഇദ്ദേഹത്തിനെതിരെ പരാതി ഉയരുകയും ചോദ്യം ചെയ്യൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

  ജലദോഷത്തിനുള്ള മരുന്നെന്ന് പറഞ്ഞു പിതാവ് 19 കാരിയായ മകൾക്ക് ഉറക്കഗുളിക നൽകി ലൈം-ഗികമായി പീ-ഡിപ്പിച്ചു

Latest news
POPPULAR NEWS