കൊച്ചി : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നടത്തിയ റോഡ് ഉപരോധത്തിനിടെ ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം തകർത്ത സംഭവത്തിൽ മുൻ കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ പോലീസ് കേസെടുത്തു. ജോജു ജോർജിന്റെ വാഹനത്തിന് ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടെയെന്നാണ് പ്രാഥമിക നിഗമനം.
വാഹനം തകർത്ത കോൺഗ്രസ്സ് പ്രവർത്തകരെ തിരിച്ചറിഞ്ഞതായും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴോളം കോൺഗ്രസ്സ് പ്രവർത്തകരാണ് ജോജു ജോർജിന്റെ വാഹനം തല്ലി തകർത്തതെന്നാണ് എഫ്ഐആർ ൽ ഉള്ളത്. കൂടാതെ ജോജുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.
ഇന്നലെ നടന്ന കോൺഗ്രസിന്റെ റോഡ് ഉപരോധത്തെ ജോജു ജോർജ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രോക്ഷാകുലരായ കോൺഗ്രസ്സ് പ്രവർത്തകർ ജോജുവിനെ ആക്രമിച്ചത്.