കൊച്ചി : ഇന്ധന വിലവർധനവിനെതിരെ ദേശിയ പാതയിൽ ഗതാഗതം സ്തംഭിപ്പിച്ച് ഉപരോധ സമരം സംഘടിപ്പിച്ചതിനെതിരെ രംഗത്തെത്തിയ ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം തകർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്സ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ജോജു ജോർജിന്റെ വാഹനം തകർത്ത സംഭവത്തിൽ കോൺഗ്രസ്സ് പ്രവർത്തകൻ ജോസഫിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഏഴോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.