ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം തീർക്കാൻ കൊലപാതകം ; വെട്ടേറ്റ് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ : യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മുൻവൈരാഗ്യം മൂലമാണെന്ന് പോലീസ്. കൊല്ലപ്പെട്ട റിൻസി നടത്തിയിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ നേരത്തെ പ്രതി റിയാസ് ജോലി ചെയ്തിരുന്നു. ജോലി ചെയ്യുന്നതിനിടയിൽ റിയാസ് റിൻസിയുടെ കുടുംബ കാര്യങ്ങളിൽ ഇടപെട്ടതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ഇയാൾ നിരന്തരം റിൻസിയോട് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ റിൻസി ത്രിരിച്ചെടുക്കാൻ തയ്യാറായില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മകളോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുംവഴിയാണ് റിയാസ് റിൻസിയെ ആക്രമിച്ചത്. റിൻസി സഞ്ചരിച്ച സ്‌കൂട്ടർ ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. മുപ്പതോളം വെട്ടുകൾ റിൻസിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കൈവിരൽ അറ്റ നിലയിലായിരുന്നു.

  ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

കൂടെയുണ്ടായിരുന്ന മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ റിൻസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവേ മരണപ്പെടുകയായിരുന്നു. അക്രമം നടത്തിയതിന് ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ട റിയാസ് ഒളിവിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS