Monday, December 4, 2023
-Advertisements-
KERALA NEWSജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കണ്ടത് കാമുകനുമൊത്ത് കിടക്കുന്ന ഭാര്യയെ ; വാക്കു തർക്കത്തിനൊടുവിൽ ഭാര്യയും...

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കണ്ടത് കാമുകനുമൊത്ത് കിടക്കുന്ന ഭാര്യയെ ; വാക്കു തർക്കത്തിനൊടുവിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

chanakya news
-Advertisements-

ശാരീരിക വൈകല്യം ഉള്ള യുവാവിനെ ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത് കൊലപാതമാണെന്നു തെളിഞ്ഞതോടെ യുവാവിന്റെ ഭാര്യ ഭാഗ്യ കാമുകൻ കർണാടക സ്വദേശിയായ അള്ളബാഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുഞ്ചത്തൂരിലാണ് നവംബർ 5നു കർണാടക സ്വദേശിയായ ഹനുമന്തപ്പയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ഹനുമന്തപ്പയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മംഗളൂരുവിൽ ഹോട്ടൽ ജീവനക്കാരനാണ് ഹനുമന്തപ്പ. കൊല്ലപ്പെട്ട ദിവസം പുലർച്ചെ മംഗലുരുവിലെ ഹോട്ടൽ അടച്ചു വീട്ടിലെത്തിയ ഹനുമന്തപ്പ ഭാര്യയ്‌ക്കൊപ്പം കാമുകനെ കണ്ടതോടെ ഇരുവരും വാക്കുതർക്കത്തിൽ ആവുകയും ഭാര്യയും കാമുകനും ചേർന്ന് ഇയാളെ മർദിക്കുകയും ചെയ്തു.

-Advertisements-

മർദ്ദനമേറ്റ നിലത്തുവീണ ഹനുമന്തപ്പയെ അള്ളബാഷ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഹനുമന്തപ്പ മരിച്ചതോടെ മൃതദേഹം ചാക്കിൽ കെട്ടി കാമുകന്റെ സ്കൂട്ടറിൽ കെട്ടിവച്ചു കളയാൻ കൊണ്ടുപോകുന്നതിനിടെ കുഞ്ചത്തൂർ പദവിൽ എത്തിയപ്പോൾ ചാക്കിന്റെ കെട്ടഴിഞ്ഞതോടെ മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അതിനുശേഷം ഹനുമന്തപ്പയുടെ സ്കൂട്ടർ മൃതദേഹത്തിന് അടുത്തായി മറിച്ചിട്ടു. വാഹന അപകടം ആണെന്ന് വരുത്തിത്തീർക്കുകയിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട് ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 23കാരനായ അള്ളബാഷ ഇടയ്ക്കിടെ വീട്ടിൽ വരുന്നത് ഹനുമന്തപ്പ വിലക്കിയിരുന്നു. കൊലപാതകത്തിന് ഒരാഴ്ച മുൻപും ഇതേച്ചൊല്ലി ഇരുവരും തർക്കിച്ചിരുന്നു എന്ന് കേസന്വേഷിക്കുന്ന മഞ്ചേശ്വരം പോലീസ് വ്യക്തമാക്കി.

-Advertisements-