ജോലി നഷ്ടമായതിനെ തുടർന്ന് ബിരുദധാരിയായ യുവാവ് സ്വയം പട്ടിണി കിടന്നു മരിച്ചു

ജോലി നഷ്ടമായതിനെ തുടർന്ന് ബിരുദധാരിയായ യുവാവ് സ്വയം പട്ടിണി കിടന്നു മരിച്ചു. കോതമംഗലം നെല്ലിക്കുഴി വെട്ടിയൊലിക്കുട്ടി കുറുമ്ബന്‍ എന്നയാളുടെ മകന്‍ ജിതിന്‍ എന്ന മുപ്പത്തഞ്ചുകാരനാണ് പട്ടിണി കിടന്നു മരിച്ചത്. പട്ടിണി കിടന്നു അവശനായ ജിതിനെ ഓടയ്ക്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്‌തു.

Also Read  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ

എന്നാൽ ആശുപത്രിയിൽ എത്തിയ ഉടനെ ജിതിന് ഒരു കുപ്പി ഗ്ളൂക്കോസ് കയറ്റുന്നതിനിടെ തന്നെ മരണം സംഭവിച്ചു. അച്ഛനും അമ്മയും ശാരീരിക വിഷമതകൾ ഉള്ള ഒരു സഹോദരനും അടങ്ങുന്നതാണ് ജിതിന്റെ കുടുംബം. ജോലി നഷ്ടപ്പെട്ടതോടെ കുടുംബം പട്ടിണിയിലായി. മാതാവിന് കാഴ്ചയില്ല. പിതാവിന്റെ ആരോഗ്യവും മോശമായിരുന്നു. ജിതിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.