ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർന്നു ; ബാങ്കിൽ അസിസ്റ്റന്റ് മേനേജർ ആയി ജോലി ലഭിച്ച യുവാവ് ഒടുവിൽ ആത്മഹത്യാ ചെയ്തു

ദൈവത്തിനോടുള്ള വാക്കുപാലിക്കാനായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യാ ചെയ്തു. ഏറെ നാളായി ജോലി ലഭിക്കാത്തതു മൂലം മനോവിഷമത്തിലായിരുന്നു തമിഴ്നാട് കന്യാകുമാരി എല്ലുവിള സ്വദേശി നവീന്‍. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഒരുപാടു ജോലികൾക്ക് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല. അങ്ങനെയാണ് ജോലി ലഭിക്കാനായി ദൈവത്തിനു നേർച്ച നേർന്നത്. തനിക്ക് ജോലി കിട്ടിയാൽ തന്റെ ജീവൻ ദൈവത്തിനു അർപ്പിക്കാം എന്നാണ് നേർച്ച.

Also Read  ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു, പൈസ കൊടുത്ത് കുടിക്കിയതാണ് : എല്ലാം വെളിപ്പെടുത്തി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ

ദൈവാനുഗ്രഹം എന്നോണം നവീനിനു ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചു. ജോലി ലഭിച്ചതിൽ വളരെ സന്തോഷവാനായിരുന്നു നവീൻ. നേർച്ച നിറവേറ്റാനായി നവീൻ ട്രെയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യാ ചെയ്യുകയായിരുന്നു. നാഗര്‍കോവിലിനടുത്തെ പുത്തേരിയെന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനരികെ നവീനിന്റെ പാസ്‌പോർട്ടും മറ്റു രേഖകളും കൂടെ ആത്മഹത്യ കുറിപ്പും കണ്ടെത്തുകയായിരുന്നു.