ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററല്ല എൽ ഡി എഫെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്താകുന്ന വിഭാഗത്തെ സഹായിക്കുന്നതിനു വേണ്ടിയുള്ള വെന്റിലേറ്ററല്ല എൽഡിഎഫെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിൽ പ്രവേശിപ്പിക്കുമോയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുഡിഎഫും എൽഡിഎഫും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്നും ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാൽ കേറ്റുന്ന മുന്നണിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  പട്ടി കടിച്ചത് കാര്യമാക്കിയില്ല രണ്ട് മാസത്തിന് ശേഷം പേവിഷബാധയേറ്റ് യുവാവ് മരിച്ചു

ജോസ് കെ മാണിയെ ബിജെപി ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ അവർ എങ്ങോട്ട് പോയാലും എൽഡിഎഫിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസഫ് വിഭാഗം നിലപാടുള്ള പാർട്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നുള്ള കാര്യം മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറയുന്ന എല്ലാകാര്യത്തിനും തനിക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

Latest news
POPPULAR NEWS