ജ്യോതിരാദിത്യയെപ്പോലുള്ള ഒട്ടേറെ കോൺഗ്രസുകാർ ഇപ്പോഴും ആ പാർട്ടിയിൽ ശ്വാസംമുട്ടി കഴിയുന്നുണ്ട്. അവരുടെയെല്ലാം വലിയൊരു പ്രതീകവും പ്രചോദനവുമാണ് ഈ ജൂനിയർ സിന്ധ്യ; മാധ്യമ പ്രവർത്തകൻ റെജികുമാറിന്റെ കുറിപ്പ് വൈറൽ

മുതിർന്ന കോൺഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ പാർട്ടി വിട്ടതും ബിജെപിയിൽ ചേർന്നതുമൊന്നും രാജ്യസഭാ സീറ്റിനു വേണ്ടിയോ കേന്ദ്രമന്ത്രി പദവിയ്ക്ക് വേണ്ടിയോ ആണന്നു കരുതുന്നവർക്ക് തെറ്റി. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, രാമക്ഷേത്രം, സിഎഎ, എൻപിഎ, എൻആർസി, പൊതുസിവിൽ നിയമം എന്നിവയെയൊക്കെ അനുകൂലിക്കുന്ന ഒട്ടേറെ കോൺഗ്രസുകാർ ഇപ്പോളും പാർട്ടിയിൽ ശ്വാസംമുട്ടി കഴിയുന്നുണ്ട്. അവർക്ക് പ്രചോദനമാണ് ഈ ജൂനിയർ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്ക് വരവിന്റെ പ്രാധാന കാരണങ്ങൾ വളരെ വ്യക്തമായിട്ട് നിരത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ റെജി കുമാർ. അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ജ്യോതിരാദിത്യ സിന്ധ്യ എന്ന മനുഷ്യൻ കോൺഗ്രസ് വിട്ടത് ബിജെപി വച്ചുനീട്ടുന്ന കേവലമൊരു രാജ്യസഭാ സീറ്റിനു വേണ്ടിയോ കേന്ദ്രമന്ത്രിപദവിക്കു വേണ്ടിയോ ആണെന്നു കരുതുന്നവരോട് സഹതാപം മാത്രം. കാര്യങ്ങൾ ശരിയായി വിലയിരുത്തിയാൽ കോൺഗ്രസുകാർക്കു നല്ലത്. 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, രാമക്ഷേത്രം, സിഎഎ, എൻപിഎ, എൻആർസി, പൊതുസിവിൽ നിയമം എന്നിവയെയൊക്കെ അനുകൂലിക്കുന്ന ജ്യോതിരാദിത്യയെപ്പോലുള്ള ഒട്ടേറെ കോൺഗ്രസുകാർ ഇപ്പോഴും ആ പാർട്ടിയിൽ ശ്വാസംമുട്ടി കഴിയുന്നുണ്ട്. അവരുടെയെല്ലാം വലിയൊരു പ്രതീകവും പ്രചോദനവുമാണ് ഈ ജൂനിയർ സിന്ധ്യ.

കോൺഗ്രസിന്‍റെ നിലവിലെ നേതൃത്വം രാജ്യത്തിനും രാജ്യതാത്പര്യത്തിനുമൊപ്പം നിൽക്കാതെ, ഛിദ്രശക്തികൾക്കും ആസാദി മാംഗേ ടീമുകൾക്കും ഷഹീൻബാദ്- ജാഫ്രാബാദ് സംഘങ്ങൾക്കുമൊപ്പം നിൽക്കുന്നതിനെ അവർ പരസ്യമായും രഹസ്യമായും മനസുകൊണ്ടും എതിർക്കുന്നുണ്ടെന്നുറപ്പ്. ഭൂരിപക്ഷ സമൂഹത്തിന്‍റെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കുമൊപ്പം നിൽക്കാതെ ന്യൂനപക്ഷപ്രീണനം എന്നതു പാർട്ടിയുടെ അടിസ്ഥാന ആശയമാക്കിയതിൽ അവർക്ക് അതിയായ അമർഷമുണ്ട്. അതു തന്നെയാണ് ഈ പൊട്ടിത്തെറിക്കു പിന്നിൽ.

തെരഞ്ഞെടുപ്പുകാലത്തെ രാഹുലിന്‍റെ ഭസ്മ- കുങ്കുമ- ചന്ദന ലേപനവും പാളത്താറുടുക്കലും പൊട്ടൻകളിയാണെന്ന് തിരിച്ചറിയാൻ ഈ നേതാക്കൾക്കു കഴിയുന്നുണ്ട്. പച്ചപ്പുള്ള വയനാട്ടിൽ അദ്ദേഹം വന്നു മത്സരിച്ചത് എന്തിനാണെന്നും അവർക്കറിയാം. അതായതുത്തമന്മാരേ, സിന്ധ്യയുടെ പോക്ക് ഒറ്റയ്ക്കുള്ള പോക്കാവില്ല. കോൺഗ്രസ് എന്ന മുസ്ലിം- ക്രിസ്ത്യൻ- പാക്കിസ്ഥാൻ പ്രീണനപ്പാർട്ടിക്കു വേണ്ടി ഇത്രകാലവും ”സോണിയ- രാഹുൽ- പ്രിയങ്ക- റോബർട്ട് കീ ജയ്” മുദ്രാവാക്യം വിളിച്ചു മടുത്ത് സഹികെട്ടവരുടെ, ഗതികെട്ടവരുടെ, നിരാശരുടെ കൂട്ടപ്പലായനമായിരിക്കും.

Latest news
POPPULAR NEWS