ജ്യോതിരാദിത്യ കോൺഗ്രസ്‌ വിടാൻ കാരണം മോദിമാത്രമാണെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശ് കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യ കോൺഗ്രസ്‌ പാർട്ടി വിടാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസ്‌ സർക്കാരിനെ ഇല്ലാതാക്കാനായുള്ള ശ്രമത്തിൽ രാജ്യത്ത് എണ്ണയുടെ വിലയിൽ 35% ഇടിവ് ഉണ്ടായ കാര്യം അറിഞ്ഞിട്ടുണ്ടാവില്ലെന്നും ക്രൂഡ് ഓയിലിന്റെ വില ഇത്രത്തോളം കുറഞ്ഞിട്ടും പെട്രോളിന്റെ വില 60 രൂപയിൽ താഴത്താൻ സർക്കാരിന് സാധിക്കുന്നില്ലേയെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

മധ്യപ്രദേശിലെ കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യയും 22 എം എൽ എമാരും കോൺഗ്രസിൽ നിന്നും രാജിവെച്ച സംഭവത്തിലാണ് രാഹുൽ പ്രതികരിച്ചത്. നിലവിലത്തെ സ്ഥിതി തുടരുകയാണെങ്കിൽ മധ്യപ്രദേശിൽ കോൺഗ്രസ്‌ സർക്കാർ താഴെ വീഴുമെന്നുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. കർണ്ണാടകയിൽ ബിജെപി അധികാരത്തിൽ എത്തിയപോലെ മധ്യപ്രദേശിലും സംഭവിച്ചേക്കാമെന്നുള്ള കണക്കിലാണ് ബിജെപി നേതൃത്വവും.

Latest news
POPPULAR NEWS