ജ്യോതിരാദിത്യ സിന്ധ്യയെ സ്വീകരിക്കാൻ പടുകൂറ്റൻ മധ്യപ്രദേശിൽ റാലിയുമായി ബിജെപി പ്രവർത്തകർ

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിന് ശേഷം പടുകൂറ്റൻ റാലിയുമായി സ്വീകരിക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ. കൂടാതെ മാർച്ച്‌ 26 നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായി സിന്ധ്യ മത്സരിക്കും. ഇതിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പിക്കാൻ കൂടിയാണ് അദ്ദേഹം മധ്യപ്രദേശിൽ എത്തുന്നത്.

  നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതികൾ രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു ; ഇളയരാജ

നാല് തവണ തുടർച്ചയായി ലോക്സഭാ എം പി ആയിരുന്ന ജ്യോതിരാദിത്യ രാജ്യസഭയിലേക്ക് ആദ്യമായാണ് നാമനിർദ്ദേശ പത്രിക കൊടുക്കുന്നത്. ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് ഭോപ്പാൽ വിമാനത്താവളത്തിൽ എത്തുന്ന സിന്ധ്യയെ ബിജെപി പ്രവർത്തകർ റാലിയുടെ അകമ്പടിയോടു കൂടി സ്വീകരിക്കും. തുടർന്ന് ബിജെപി ആസ്ഥാനത്തേക്ക് തിരിക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.

Latest news
POPPULAR NEWS