ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ ; വീണ നന്ദകുമാറിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കെട്ടിയോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണ നന്ദകുമാർ. 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി. കൂടാതെ തമിഴ് സിനിമയായ തോട്രെയിൽ അഭിനയിച്ചെങ്കിലും അതും പരാജയമായിരുന്നു.

കെട്ടിയോളാണ് എന്റെ മാലാഖയിലെ റിൻസി എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. അതോടുകൂടി നിരവധി അവസരങ്ങൾ തേടി എത്തി. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരമാണ് വീണ. കഴിഞ്ഞ ദിവസം ഒരു സ്വിമ്മിംഗ് പൂളിലേക്ക് എടുത്തു ചാടുന്നതിന്റെ ഫോട്ടോ താരം പങ്കുവച്ചിരുന്നു. ഞൊടിയിടയിലാണ് ഫോട്ടോസ് വൈറൽ ആയത്.

ഫോട്ടോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും വന്നിരുന്നു. ഞങ്ങളുടെ മാലാഖ വെള്ളത്തിൽ വീണേ.. എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. മറ്റൊരാൾ, ‘ഓ അപ്പൊ ഇതാണ് വീണാ ൽ നന്ദകുമാർ.. വീണില്ലെങ്കിലോ?? എന്ന രസകരമായ കമന്റും ഇടുകയുണ്ടായി.