ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവന്‍ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു ; പേർളി പറയുന്നു

അവതാരക എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് പേർളി മാണി. എന്നാൽ ബിഗ് ബോസ്സ് എന്ന പരിപാടി താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ബിഗ് ബോസ്സിലെ പേർളി ശ്രീനിഷ് പ്രണയം മത്സരത്തിനിടയിലെ വെറുമൊരു നേരംപോക്ക് ആണെന്ന് വിചാരിച്ച മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഗർഭിണിയായ പേർളിയും ശ്രീനിഷും അവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു അവസാനമായി ഇവരെത്തിയത്. ഗര്‍ഭിണിയായ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ പുതിയ സന്തോഷത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ് താരം എത്തിയിട്ടുള്ളത്. 2020 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളായി തന്നെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിശേഷമായിരുന്നു പേളി പങ്കുവെച്ചത്.300 പേരുള്ള ലിസ്റ്റിൽ എആര്‍ റഹ്‌മാനും സോനു നിഗവുമുള്‍പ്പടെ 230 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച്‌ പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി. പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ കമന്റുമായെത്തിയത് ശ്രിനിഷ് അരവിന്ദായിരുന്നു. നീയത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ശ്രീനിയുടെ കമന്റ്.

ആരാധകരും ഇത് ശരിവെക്കുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അഭിനന്ദനം അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച്‌ പേളിയും എത്തിയിരുന്നു. ഞങ്ങളെ സംബന്ധിച്ച്‌ ഒരുപാട് സന്തോഷമുള്ള കാര്യമാണ് ഇതെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. കഴിഞ്ഞ ദിവസം തന്റെ ഗര്‍ഭകാല ചിത്രങ്ങളും കുറിപ്പും പങ്കുവച്ച്‌ പേളി എത്തിയിരുന്നു. അവന്റെ കൈകളില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോല എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാന്‍ സന്തോഷവതിയായിരിക്കാന്‍ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ എന്നെ അനുവദിക്കുന്നില്ല.

എന്റെ ആദ്യത്തെ സ്‌കാന്‍ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാന്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവന്‍ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാന്‍ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവന്‍ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവന്‍ കാത്തിരിക്കുന്നു.) വൈകുന്നേരങ്ങളില്‍ അവന്‍ എനിക്കൊപ്പം നടക്കുന്നു. ഞാന്‍ ഉറങ്ങാതിരിക്കുമ്ബോള്‍ അവനും ഒപ്പമിരിക്കുന്നു.

എന്നെ ഉറക്കത്തിലേക്ക് ആക്കാന്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ വയ്ക്കുന്നു. ഞാന്‍ എത്ര മനോഹരിയാണ് എന്ന് അവന്‍ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാന്‍ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാന്‍ അവനെ ഹൃദയം നിറഞ്ഞ് സ്‌നേഹിക്കുന്നു. സ്‌നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നാണ് പേളി പറഞ്ഞത്.