ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ. ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിനു അനുമതി നൽകിയിരുന്നു. കൂടാതെ എൻട്രൻസ് പരീക്ഷ നടക്കുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് സമ്പൂർണ്ണ ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനെ തുടർന്ന് ആരാധനാലയങ്ങളിൽ പോകുവാനും മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് പോകുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യിൽ അഡ്മിഷൻ കാർഡ് കരുതേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള കാര്യം സർക്കാർ ജില്ലാ കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും അറിയിച്ചിട്ടുണ്ട്.

  പ്രിയ വർഗീസിന്റെ നിയമനം റദ്ദ് ചെയ്തത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി ; എംവി ജയരാജൻ

Latest news
POPPULAR NEWS