ഞായറാഴ്ച എന്തെ കൊറോണ രാജ്യം വിടുമോ ; ജനത കർഫ്യു എന്ത് എന്തിന് ?

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. ജനങ്ങൾ കരുതലോടെ ഇരിക്കണമെന്നും അനാവശ്യമായി സാധനങ്ങൾ വാങ്ങി പരിഭ്രാന്തി കാണിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഞായറാഴ്ച ആരും പുറത്തിറങ്ങരുതെന്നും സ്വയം കർഫ്യു ആചരിക്കാനും നരേന്ദ്രമോദി പറഞ്ഞതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്ന പ്രധാന വിഷയം.

ഞായറാഴ്ച എന്തെ കൊറോണ വൈറസ് രാജ്യം വിടുമോ ജനത കർഫ്യു എന്തിന് ? എന്ന ചോദ്യങ്ങൾ ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. ഞായറാഴ്ച അവധി ദിവസം ആയതിനാൽ സാധാരണ ഗതിയിൽ ആളുകൾ പൊതു ഇടങ്ങളിൽ പോകുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. പാർക്ക് മുതൽ ബീച്ച് വരെ ആളുകൾ തിങ്ങി നിരങ്ങി പോകുന്നത് നഗര പ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള ജങ്ങളുടെ ഒത്തുചേരൽ സാധാരണ ദിവസത്തതിനെക്കാൾ പതിന്മടങ്ങ് കൂടുതലുമായിരിക്കും ഞായറാഴ്ച ദിവസങ്ങളിൽ. കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഞായറാഴ്ചയിലെ കർഫ്യു കൊണ്ട് ലക്ഷ്യമിടുന്നത്.