ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് നേരം ലൈറ്റ് അണച്ചു മെഴുകുതിരി വെളിച്ചം പരത്തി കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ടിനെ മായ്ക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

ഡൽഹി: കൊറോണ വൈറസ് രാജ്യത്തു പടരുന്ന സാഹചര്യത്തിൽ വരുന്ന ഞായറാഴ്ച രാത്രി ഒൻപതു മണിയ്ക്ക് ഒൻപതു മിനിറ്റ് സമയത്തോളം ലൈറ്റ് അണച്ചു മെഴുകുതിരി വെളിച്ചം തെളിയിക്കാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മെഴുകുതിരിയോ, ടോർച്ചു ലൈറ്റോ, മൊബൈൽ ലൈറ്റോ തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ മട്ടുപ്പാവിലോ വാതിലിന്റെ ഭാഗത്തോ നിന്നുവേണം ഇത് ചെയ്യാനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജനതാ കർഫ്യൂ പ്രഖ്യാപിച്ച ദിവസം വൈകിട്ട് അഞ്ചു മണിയ്ക്ക് കൈ കൊട്ടിയോ പത്രങ്ങൾ കൂട്ടി മുട്ടിച്ചോ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരെ ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും അത് ഏറ്റെടുക്കുകയും വൻവിജയമായി തീരുകയും ചെയ്തിരുന്നു. അത്തരത്തിൽ പ്രധാനമന്ത്രിയുടെ ഈ ആഹ്വാനവും ജനങ്ങൾ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ തെളിയിക്കുന്ന വിളിച്ചം രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തി പ്രകടനമായി മാറുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

  പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച മോദിയണ്ണന്റെ ഔട്ടോയ്ക്ക് നേരെ ആക്രമണം: പ്രതിയെ നാട്ടുകാർ പിടിക്കൂടി പോലീസിൽ ഏൽപ്പിച്ചു

Latest news
POPPULAR NEWS