ഞാൻ ആ രാത്രിയിൽ ആരുടെ കൂടെ കിടന്നെന്ന് ആദിത്യൻ പറയണം ; സംഭവിച്ചത് ഇങ്ങനെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി അമ്പിളിദേവി

ഭർത്താവ് ആദിത്യനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി രംഗത്ത്. അമ്പിളി ദേവിക്ക് പരപുരുഷ ബന്ധമുണ്ടെന്ന ആദിത്യന്റെ ആരോപണങ്ങൾക്ക് മറുപടിയുമായാണ് അമ്പിളി ദേവി ഇപ്പോൾ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആദിത്യൻ അമ്പിളി ദേവിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിക്കുകയും, അമ്പിളിദേവി വീഡിയോ കാൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു.

Advertisements

എന്നാൽ അങ്ങനെ ഒരാളുമായി മോശമായ തരത്തിൽ തനിക്ക് ബന്ധമില്ലെന്നും താൻ മാന്യമായി വസ്ത്രം ധരിച്ചാണ് വീഡിയോ കാളിലെന്നും,ആരുടെ മുന്നിലും തുണി ഉരിഞ്ഞിട്ടില്ലെന്നും അമ്പിളി ദേവി പറയുന്നു. തന്റെ സ്വകാര്യ ചിത്രങ്ങൾ ആദിത്യന്റെ കൈവശമുണ്ട് അതൊക്കെ വച്ചാണ് തന്നെ നാറ്റിക്കുമെന്ന് ആദിത്യൻ പറയുന്നതെന്ന്. ഇങ്ങനെ ഒരു പ്രവർത്തി താൻ ആദിത്യനിൽ നിന്നും പ്രതീക്ഷിച്ചില്ലെന്നും അമ്പിളിദേവി പറയുന്നു.

Advertisements

തൃശൂരിലുള്ള ആദിത്യന്റെ വീട്ടിൽ താൻ താമസിച്ചിട്ടുണ്ടെന്ന് ആദിത്യൻ പറയുന്നു. എല്ലാം വളച്ചൊടിച്ചാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത്. അദ്ദേഹത്തിന്റെ തൃശൂരിലെ വീട്ടിൽ താൻ ആരുടെ കൂടെ കിടന്നെന്നും ആദിത്യൻ പറയണമെന്നും അമ്പിളിദേവി പറയുന്നു. തൃശൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയതും ഒരു രാത്രി താമസിച്ചതും സത്യമാണ് പക്ഷെ തന്റെ കുടുംബത്തിന്റെ കൂടെയാണ് അവിടെ പോയത്.

തൃശൂരിൽ ഹോട്ടലിൽ മുറിയെടുക്കാൻ ഇരുന്ന ഞങ്ങളെ മനഃപൂർവ്വം ആദിത്യൻ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുന്നിലെ പോകുന്ന വണ്ടിയിൽ ആദിത്യനും അതിന് പിറകിലായിരുന്നു ഞങ്ങളും സഞ്ചരിച്ചത് ഹോട്ടലിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ് ആദിത്യൻ ഞങ്ങളെ വീട്ടിലേക്കാണ് കൊണ്ട് പോയത്. ഹോട്ടലിൽ വെറുതെ പൈസ കളയണ്ട അങ്കിൾ എന്ന് എന്റെ അച്ഛനോട് ആദിത്യൻ പറയുകയും ചെയ്തു. ഈ സംഭവത്തെയാണ് അമ്പിളി ദേവി വിവാഹത്തിന് മുൻപ് തന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്ന് പറയുന്നതെന്നും അമ്പിളി ദേവി പറയുന്നു.

Advertisements

തൃശൂരിൽ തന്റെ വീട്ടിൽ തന്റെ ബെഡ്‌റൂമിൽ അമ്പിളിദേവി കിടന്നു എന്ന് പറയുമ്പോൾ ആളുകൾ എന്താണ് കരുതുക. ഇതേപോലെയാണ് തിരുവനന്തപുരം ഫ്ലാറ്റിൽ താമസിച്ചു എന്ന് പറയുന്നതും. ഫ്ളാറ്റിലെ ഏറ്റവും താഴത്തെ നിലയിലാണ് താൻ താമസിച്ചത് ആദിത്യൻ മുകളിലും ഇതിനെയാണ് ഒരു ഫ്ലാറ്റിൽ താമസിച്ചു എന്ന് ആദിത്യൻ പറയുന്നത്. ഇതൊക്കെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് പറയുന്നതെന്നും അമ്പിളിദേവി പറയുന്നു.

ആദിത്യൻ കഴിവുള്ള ആളാണ് പക്ഷെ പെൺകുട്ടികളുടെ അടുത്ത് ഇങ്ങനെ കാണിക്കരുത്. ഞങ്ങളെ ആദിത്യൻ വഞ്ചിക്കുകയായിരുന്നു. തന്നെ അമ്മെ എന്ന് പോലും ആദിത്യൻ വിളിക്കാറില്ല എന്നും അമ്പിളി ദേവിയുടെ ‘അമ്മ പറയുന്നു. അമ്പിളിയുടെ പിതാവിനെ പെണ്ണനെന്നാണ് ആദിത്യൻ പറയാറുള്ളത് എന്നും അമ്പിളിയുടെ ‘അമ്മ പറയുന്നു. അമ്പിളി ദേവിയെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു പെൺകുട്ടിയെ വഞ്ചിച്ചിരുന്നെന്നും, സ്ഥിരമായി ആദിത്യൻ മർദ്ധിക്കാറുണ്ടെന്നും ‘അമ്മ പറയുന്നു.

- Advertisement -
Latest news
POPPULAR NEWS