ഞാൻ ഇടത്പക്ഷമാണ് ; കെപിഎസി ലളിത കൂറു മാറി സംസാരിക്കുന്നെന്ന് ആർഎൽവി രാമകൃഷ്ണൻ

കേരള സംഗീത നാടക അക്കാദമിയിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആർഎൽവി രാമകൃഷ്ണൻ കെപിഎസി ലളിതയ്‌ക്കെതിരെ രംഗത്ത്. നേരത്തെ അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടായ അനുഭവം കെപിഎസി ലളിതയെ അറിയിക്കുകയും അവർ ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്നു എന്നാൽ അവരിപ്പോൾ അക്കാര്യം നിഷേധിക്കുകയാണ്. താൻ സംസാരിക്കുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും രാമകൃഷ്ണൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

Also Read  കോട്ടയം കുറവിലങ്ങാട് ദേശിയ പാതയിൽ ടോറസ് വണ്ടി കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറൽ ആണ്. അവരുമായി ഞാൻ 8 ഓളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാൻ വിളിച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാൻ സർക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. ഞാൻ പു.ക.സയിലെയും PK S യിലെയും അംഗമാണ്.