ഞാൻ ഇന്ദിരഗാന്ധിയുടെ കൊച്ചുമകൾ, എന്നെ യോഗി സർക്കാർ ഭീ-ഷണിപ്പെടുത്തി സമയം കളയണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശ് ബാലാവകാശ കമ്മീഷൻ മുതിർന്ന കോൺഗ്രസ്‌ നേതാവും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്ക് നോട്ടീസ് അയച്ചതിനു പിന്നാലെ കടുത്ത ഭാഷയിൽ മറുപടിയുമായി പ്രിയങ്ക രംഗത്ത്. ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിൽ രണ്ടു പെൺകുട്ടികൾ ഗർഭി-ണികളായ സംഭവത്തെ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ പ്രിയങ്കയ്ക്ക് നോട്ടീസ് അയക്കുന്നത്. തുടർന്ന് പ്രിയങ്ക പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

Also Read  തട്ടികൊണ്ട് പോകൽ, കൊലപാതകം എന്നി വകുപ്പുകൾ ചുമത്തി താഹിർ ഹുസൈനെതിരെ ഡൽഹി പോലീസ് കേസെടുത്തു

താൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും സത്യം വിളിച്ചു പറയുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. തന്നെ ആരും ഇക്കാര്യത്തിൽ ഭീഷണിപ്പെടുത്താനും നോക്കേണ്ടെന്ന് പ്രിയങ്ക പറഞ്ഞു.