ഞാൻ താമസിച്ച റൂമിലാണ് സീ യു സൂൺ ഷൂട്ട്‌ ചെയ്തത്, ഷൂട്ട്‌ കഴിഞ്ഞ ശേഷം ആ റൂമിൽ കിടക്കാൻ പറ്റിയില്ല; ദർശന പറയുന്നു

ഫഹദ് മുഖ്യ വേഷത്തിൽ എത്തിയ സീ യു സൂൺ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുകയാണ്. കോവിഡ് കാരണം തീയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഓൺലൈൻ പ്ലാറ്റഫോംമിൽ കൂടിയാണ് ചിത്രം റിലീസായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഒരു കെട്ടിടത്തിന്റെ ഉള്ളിൽ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ഫഹദിന് പുറമെ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ തുടങ്ങിയവരും മുഖ്യ വേഷത്തിൽ സിനിമയിൽ എത്തിയിരുന്നു.

ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ദർശന കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ ദർശന മനസ്സ് തുറക്കുകയാണ്. സീ യു സൂണിലേക്ക് തന്നെ ക്ഷണിച്ചത് ഫഹദാണെന്നും ചിത്രത്തിന്റെ എഡിറ്റിംഗ് വർക്ക്‌ നടക്കുമ്പോൾ തന്നെ തന്റെ അഭിനയം നന്നായിരുന്നവെന്ന് ഫഹദ് മെസ്സേജ് അയച്ചിരുന്നുവെന്നും താരം പറയുന്നു. ജോലിക്കായി വിദേശത്ത് പോയ യുവതി അവിടെ ചതിയിൽ അകപ്പെട്ട കാര്യം വീട്ടുകാരോട് പറയുന്നത്തിന്റെ വീഡിയോ നേരത്തെ കണ്ടത് അഭിനയത്തിൽ സഹായിച്ചെന്നും താരം പറയുന്നു.

സിനിമയിൽ കരയുന്ന സീനുകൾ അഭിനയിക്കുന്നതിന് മുൻപേ ഇ വീഡിയോ സംവിധായകൻ മഹേഷേട്ടൻ തന്നെ ഇടയ്ക്ക് ഇടയ്ക്ക് കാണിച്ച് തന്നുവെന്നും അവരെ മനസ്സിൽ വിചാരിച്ചാണ് താൻ അഭിനയിച്ചതെന്നും താരം പറയുന്നു. താൻ അഭിനയിച്ച സീനുകൾ ഷൂട്ട്‌ ചെയ്ത റൂമിൽ തന്നെയാണ് താമസിച്ചതെന്നും ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവിടെ കിടന്ന് ഉറങ്ങാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും റൂം മാറിയെന്നും ദർശന പറയുന്നു.